എഡിറ്റര്‍
എഡിറ്റര്‍
വയനാട് പോക്‌സോ കോടതിയില്‍ ജഡ്ജിക്കുനേരെ പ്രതിയുടെ ചെരുപ്പേറ്
എഡിറ്റര്‍
Friday 31st March 2017 1:12pm

കല്‍പ്പറ്റ: കല്‍പ്പറ്റയിലെ പോസ്‌കോ കോടതിയില്‍ ജഡ്ജിക്കുനേരെ പ്രതിയുടെ ചെരുപ്പേറ്. ജഡ്ജി പഞ്ചാപകേശനുനേരെയാണ് പ്രതി ചെരുപ്പെറിഞ്ഞത്. കോടതിക്കുള്ളിലായിരുന്നു സംഭവം.

മേപ്പാടി സ്വദേശി അറുമുഖനാണ് ജഡ്ജിക്കുനേരെ ചെരുപ്പെറിഞ്ഞത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറുമുഖനെ 25വര്‍ഷം ശിക്ഷിച്ചുകൊണ്ടുള്ള വിധി ജഡ്ജി പ്രസ്താവിച്ചതിനു പിന്നാലെയാണ് അറുമുഖന്‍ ജഡ്ജിക്കുനേരെ ചെരുപ്പെറിഞ്ഞത്.

വിധിയില്‍ പ്രകോപിതനായാണ് ചെറുപ്പേറെന്നാണ് പൊലീസ് പറയുന്നത്.

അതിനിടെ ചെറുപ്പേറിനെ തുടര്‍ന്ന് ജഡ്ജി കല്‍പ്പറ്റയിലെ ആശുപത്രിയില്‍ ചികിത്സതേടി.

Advertisement