എഡിറ്റര്‍
എഡിറ്റര്‍
തിരുവനന്തപുരത്ത് കോണ്‍ഗ്രസ് നേതാവിന്റെ ലിംഗം അജ്ഞാതര്‍ വെട്ടി
എഡിറ്റര്‍
Friday 15th September 2017 11:16am

തിരുവനന്തപുരം: തിരുവനന്തപുരത്ത് കോണ്‍ഗ്രസ് നേതാവിന്റെ ലിംഗം ആറുപേരടങ്ങിയ അക്രമിസംഘം വെട്ടി. മാറനല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഊരൂട്ടമ്പലം പിടിയാക്കോട് സ്വദേശി സജികുമാറിനാണ് വെട്ടേറ്റത്. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം.

വീട്ടിലെത്തിയ ആറംഗ സംഘം സജികുമാറിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ സജികുമാറിന്റെ കൈകാലുകള്‍ ഒടിയുകയും ചെയ്തിരുന്നു.

സ്‌കൂട്ടറിലാണ് അക്രമികള്‍ സ്ഥലത്തെത്തിയത്. വാതില്‍ തകര്‍ത്ത് അകത്തുകടന്ന ഇവര്‍ സജികുമാറിനെ മര്‍ദ്ദിച്ച് അവശനാക്കിയശേഷം കമ്പി പാര ഉപയോഗിച്ച് കയ്യും കാലും അടിച്ചൊടിക്കുകയായിരുന്നു.


Don’t Miss: ടുണീഷ്യന്‍ മുസ്‌ലിം യുവതികള്‍ക്ക് ഇനി ഏതുമതസ്ഥരേയും വിവാഹം ചെയ്യാം: അമുസ്‌ലീങ്ങളെ വിവാഹം ചെയ്യുന്നതിനുള്ള നിരോധനം നീക്കി


ആക്രമണം നടക്കുന്ന സമയത്ത് സജികുമാറിനെ കൂടാതെ വീട്ടില്‍ വൃദ്ധരായ മാതാപിതാക്കളും ഉണ്ടായിരുന്നു. മതാപിതാക്കളുടെ നിലവിളി കേട്ട് എത്തിയ സമീപവാസികളാണ് സജികുമാറിനെ ആശുപത്രിയിലെത്തിച്ചത്. സമീപവാസികള്‍ എത്തുമ്പോഴേക്കും അക്രമികള്‍ പോയിരുന്നു.

മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച സജികുമാറിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

അതിനിടെ സംഭവസ്ഥലത്തുനിന്നും രണ്ട് ആക്ടീവ സ്‌കൂട്ടറുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവ അക്രമികളുടേതാണെന്നാണ് കരുതുന്നത്.

കട്ടാക്കട കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ എം. പാനല്‍ കണ്ടക്ടര്‍ ആണ് സജികുമാര്‍.

Advertisement