എഡിറ്റര്‍
എഡിറ്റര്‍
രാഹുല്‍ ഗാന്ധിയുടെ കാറിനു നേരെ ആക്രമണം; പിന്നില്‍ ബി.ജെ.പിയെന്ന് കോണ്‍ഗ്രസ്
എഡിറ്റര്‍
Friday 4th August 2017 6:04pm

ഗാന്ധിനഗര്‍: വെള്ളപ്പൊക്ക ദുരന്തബാധിത പ്രദേശം സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ ഗാന്ധിയുടെ വാഹനം ആക്രമിച്ചതായി റിപ്പോര്‍ട്ട്. ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയില്‍ നിന്നാണ് സംഭവം ഇന്ത്യന്‍ എക്‌സപ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

കല്ലേറില്‍ രാഹുലിന്റെ കാറിന്റെ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. ആക്രമണത്തിനു പിന്നില്‍ ബി.ജെ.പിയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ദുരന്തബാധിത പ്രദേശം സന്ദര്‍ശിക്കാനെത്തിയതായിരുന്നു രാഹുല്‍. രാഹുലിന് നേരെ നടന്നത് ആസൂത്രിതമായ ആക്രമണമാണെന്ന് കോണ്‍ഗ്രസ് വക്താവ് സുര്‍ജെവാലെ പ്രതികരിച്ചു.


Also  Read:‘സര്‍ക്കാര്‍ വിവാദം ഉത്പാദിപ്പിക്കുന്ന ഫാക്ടറിയായി മാറുന്നു’; വിമര്‍ശനവുമായി കാനം രാജന്ദ്രേന്‍


രാഹുലിന്റെ കാര്‍ ആക്രമിക്കപ്പെട്ടതായി ബനസ്‌കന്ത എസ്.പി നീരജ് ബദ്ഗുദാര്‍ സ്ഥിരീകരിച്ചു. രാജ്യസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബി.ജെ.പി എം.എല്‍.എമാരെ വിലക്കെടുക്കുകയാണ് ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

ഇതിനെത്തുടര്‍ന്ന് കോണ്‍ഗ്രസ് എം.എല്‍.എമാരെയെല്ലാം നേതൃത്വം ബാംഗ്ലൂരിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.

Advertisement