കഞ്ചാവ് കേസിലെ പ്രതിയെ പിടിക്കാനെത്തിയ പൊലീസ് സംഘത്തിന് നേരെ ആക്രമണം; പൊലീസുകാരന്റെ കൈ തല്ലിയൊടിച്ചു
kERALA NEWS
കഞ്ചാവ് കേസിലെ പ്രതിയെ പിടിക്കാനെത്തിയ പൊലീസ് സംഘത്തിന് നേരെ ആക്രമണം; പൊലീസുകാരന്റെ കൈ തല്ലിയൊടിച്ചു
ന്യൂസ് ഡെസ്‌ക്
Thursday, 14th March 2019, 8:53 am

പത്തനംതിട്ട: കഞ്ചാവ് കേസിലെ പ്രതിയെ പിടികൂടാനെത്തിയ പൊലീസ് സംഘത്തിന് നേരെ ആക്രമണം. സംഘത്തിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ കൈ പ്രതികള്‍ തല്ലിയൊടിച്ചു.

സംഭവത്തില്‍ രണ്ട് പേര്‍ പൊലീസ് പിടിയിലായി. സിവില്‍ പൊലീസ് ഓഫീസറായ സുന്ദര്‍ലാലിന്റെ കൈയാണ് ഒടിഞ്ഞത്. പത്തനംതിട്ട ചെങ്ങന്നൂരിലായിരുന്നു സംഭവം. നിരവധി കേസുകളില്‍ പ്രതിയായ സംഗീതിനെ അറസ്റ്റ് ചെയ്യാനെത്തിയതായിരുന്നു പൊലീസ്.

Also Read വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച മദ്രസ അധ്യാപകനും പ്രീമെട്രിക് ഹോസ്റ്റല്‍ വാര്‍ഡനും അറസ്റ്റില്‍

സംഗീത് സംഘം ചേര്‍ന്ന് മദ്യപിക്കുന്നതായുള്ള വിവരത്തെ തുടര്‍ന്ന് എത്തിയ പൊലീസിന് നേരെ ഇയാള്‍ കമ്പി വടി വീശുകയായിരുന്നു. സംഭവത്തില്‍ കിടങ്ങന്നൂര്‍ സ്വദേശി അമല്‍, ചെറിയനാട് സ്വദേശി അനൂപ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

സംഗീതിന് വേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്. പരിക്കേറ്റ സിവില്‍ പൊലീസ് ഓഫീസര്‍ സുന്ദര്‍ലാലിനെ ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
DoolNews Video