എഡിറ്റര്‍
എഡിറ്റര്‍
അമേരിക്കയില്‍ മുസ്ലിം പള്ളിയ്ക്കുനേരെ ബോംബാക്രമണം: ആക്രമണം പുലര്‍ച്ചെ പ്രാര്‍ത്ഥന നടന്നുകൊണ്ടരിക്കെ
എഡിറ്റര്‍
Sunday 6th August 2017 11:47am

മിനോസ്റ്റ: അമേരിക്കയില്‍ മുസ്‌ലീം പള്ളിക്കുനേരെ ബോംബാക്രമണം. ഇന്നലെ പുലര്‍ച്ചെയാണ് പള്ളിക്കുനേരെ ആക്രമണം നടന്നത്.

ആക്രമണ സമയത്ത് വിശ്വാസികള്‍ പള്ളിക്കകത്തുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കേറ്റിട്ടില്ല. അതേ സമയം ഇമാമിന്റെ ഓഫീസ് ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

സംഭവത്തില്‍ എഫ്.ബി.ഐ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടു വരുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ റിച്ചാര്‍ഡ് തോര്‍ട്ടണ്‍ മാധ്യമങ്ങളോട് പറഞ്ഞു.

ട്രക്കില്‍ വന്ന ചിലര്‍ ഇമാമിന്റെ ഓഫീസിനുള്ളിലേക്ക് എന്തോ വലിച്ചെറിയുന്നത് കണ്ടെന്നും അല്‍പ സമയത്തിനു ശേഷം അതിഭയങ്കരമായ സ്‌ഫോടനം ശബ്ദം കേട്ടെന്നും ദൃക്‌സാക്ഷിയെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.


Also Read:ദിലീപിന്റെ ഡേറ്റ് കിട്ടാത്തവര്‍ ചാനലിലിരുന്ന് തെറി പറയുന്നു; താരത്തിന് പിന്തുണയുമായി നിര്‍മാതാവ് സുരേഷ് കുമാര്‍


രാജ്യത്തെ പല പള്ളികളിലും ആക്രമണ ഭീഷണിയുമായി ഇ-മെയിലുകളും ഫോണ്‍കോളുകളും വരുന്നത് നിത്യസംഭവമായിരിക്കുകയാണെന്നും മിനോസ്റ്റ പള്ളിയുടെ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ മുഹമ്മദ് ഒമര്‍ പ്രതികരിച്ചു.

വിശ്വാസികളുടെ ആരാധാനാസ്വാതന്ത്ര്യത്തെ ഹനിക്കുന്ന പ്രവണത രാജ്യത്ത് തുടരുകയാണെന്ന് ആക്രമണസമയത്ത് പള്ളിയിലുണ്ടായിരുന്ന യാസിര്‍ അബ്ദുറഹ്മാന്‍ പറയുന്നു. മുസ്‌ലീം സമൂഹത്തെ ലക്ഷ്യമിട്ട് രാജ്യത്ത് തുടര്‍ച്ചയായുണ്ടാകുന്ന ആക്രമണത്തിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് മിനോസ്റ്റയില്‍ നടന്നതെന്ന് അമേരിക്കന്‍ ഇസ്‌ലാമിക് റിലേഷന്‍ കൗണ്‍സില്‍ പ്രസ്താവിച്ചു.

ട്രംപ് പ്രസിഡണ്ടായശേഷം അമേരിക്കയില്‍ മുസ്‌ലീം സമൂഹത്തിന് നേരെ വ്യാപകമായ ആക്രമണങ്ങളാണ് നടക്കുന്നത്.

Advertisement