എഡിറ്റര്‍
എഡിറ്റര്‍
അതിരപ്പിള്ളി പദ്ധതിയുമായി മുന്നോട്ടുപോകും: പ്രാരംഭനടപടികള്‍ തുടങ്ങിയെന്ന് മന്ത്രി എം.എം മണി സഭയില്‍
എഡിറ്റര്‍
Wednesday 9th August 2017 11:29am

തിരുവനന്തപുരം: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് മന്ത്രി എം.എം മണി നിയമസഭയില്‍. അതിരപ്പിള്ളി പദ്ധതിയുടെ പ്രാരംഭനടപടികള്‍ ആരംഭിച്ചുവെന്ന് മറ്റുകാര്യങ്ങള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

വനേതര പ്രവര്‍ത്തനങ്ങള്‍ക്കു വനഭൂമി ഉപയോഗിക്കാനുള്ള നടപടി പൂര്‍ത്തീകരിച്ചുവെന്നും അദ്ദേഹം വി.കെ. ഇബ്രാഹിംകുഞ്ഞ് എംഎല്‍എയ്ക്കു രേഖാമൂലം നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി.


Dont Miss പ്രണയിനികള്‍ക്ക് സഹായം ചെയ്തുകൊടുത്തെന്ന് ആരോപിച്ച് യുവതിയെ നഗ്നയാക്കി നടത്തിച്ചു; ക്രൂരമായി മര്‍ദ്ദിച്ചതായും ആരോപണം


അതിരപ്പിള്ളി പദ്ധതിയുമായി ബന്ധപ്പെട്ട മറ്റു പ്രവര്‍ത്തികള്‍ പുരോഗമിക്കുകയാണ്. വനസംരക്ഷണ നിയമപ്രകാരം വനഭൂമി മറ്റുആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനായി ഉണ്ടായിരിക്കേണ്ട എല്ലാ നടപടികളും കെഎസ്ഇബി പൂര്‍ത്തീകരിച്ചുവെന്നും മന്ത്രി അറിയിച്ചു.

സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റിയും സെന്‍ട്രല്‍ വാട്ടര്‍ കമ്മിഷനും നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഈ പദ്ധതി സംസ്ഥാനത്തിനു ഗുണകരമാണ് എന്നാണ് കണ്ടെത്തിയിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം അതിരപ്പിള്ളി ഉപേക്ഷിച്ച പദ്ധതിയാണെന്നും എം.എം മണി പറഞ്ഞത് സര്‍ക്കാര്‍ നിലപാടായി കാണുന്നില്ലെന്നും ചാലക്കുടി പുഴ സംരക്ഷണ സമിതി അറിയിച്ചു.

അതിരപ്പിള്ളി പദ്ധതിയുമായി മുന്നോട്ടപോകുമെന്ന് എം.എം നേരത്തെ വ്യക്തമാക്കിയിരുന്നെങ്കില്‍ സി.പി.ഐ ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ ഇതിനെതിരെ രംഗത്തെത്തിയിരുന്നു.

Advertisement