എഡിറ്റര്‍
എഡിറ്റര്‍
അമേരിക്കയിലെ പള്ളിയില്‍ വെടിവെയ്പ്പ്; 26 മരണം
എഡിറ്റര്‍
Monday 6th November 2017 7:51am

 

ടെക്സാസ്: അമേരിക്കയിലെ ടെക്സാസില്‍ പള്ളിയിലുണ്ടായ വെടിവെപ്പില്‍ 26 പേര്‍ കൊല്ലപ്പെട്ടു. 20 പേര്‍ക്ക് പരിക്കേറ്റു. വില്‍സണ്‍ കൗണ്ടിയിലെ പട്ടണമായ സതര്‍ലാന്‍ഡ് സ്പ്രിംഗ്സിലെ ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ പ്രാദേശിക സമയം 11.30 നാണ് വെടിവെയ്പുണ്ടായത്.


Also Read: ലോകത്തെ കള്ളപ്പണക്കാരുടെ വിവരങ്ങളുമായി പാരഡൈസ് പേപ്പേഴ്സ്; പട്ടികയില്‍ കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമുള്‍പ്പെടെ 714 ഇന്ത്യക്കാര്‍


പള്ളിയില്‍ ഞായറാഴ്ച കര്‍മങ്ങള്‍ നടന്നുകൊണ്ടിരിക്കെ പുറത്തു നിന്നെത്തിയ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. കറുത്ത വസ്ത്രം ധരിച്ച ഒരു യുവാവാണ് അക്രമം നടത്തിയതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. പള്ളിയിലേക്ക് നടന്നുകയറിയ ഇയാള്‍ ആളുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

23 പേര്‍ പള്ളിക്കകത്തും രണ്ട് പേര്‍ പുറത്തും ഒരാള്‍ ആശുപത്രിയിലുമാണ് മരിച്ചത്. വെടിവെപ്പിനിടയില്‍ സമീപത്തുണ്ടായിരുന്ന ഒരാള്‍ തോക്ക് പിടിച്ച് വാങ്ങി അക്രമിക്ക് നേരെ വെടിയുതിര്‍ത്തു. ഇതോടെ ഇയാള്‍ കാറില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചു.


Dont Miss: ‘കൊഞ്ഞനം കാട്ടിയിട്ടൊന്നും കാര്യം ഇല്ല മോളെ.. പോയി ടാക്‌സും പിഴയും അടച്ചിട്ടു വാ’; അമലാ പോളിനെ വിടാതെ പിന്തുടര്‍ന്ന് സോഷ്യല്‍ മീഡിയ


പിന്നീട് കാര്‍ ഗുഡാലുപ് കൗണ്ടിയില്‍ ഇടിച്ച് തകര്‍ന്ന നിലയില്‍ പോലീസ് കണ്ടെത്തി. അക്രമി കാറിനുള്ളില്‍ മരിച്ച നിലയിലായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡെവിന്‍ പി കെല്ല (26) എന്നയാളാണ് ഇതെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

എന്നാല്‍ ഇയാളുടെ സ്വദേശമോ മറ്റ് വിവരങ്ങളോ പുറത്ത് വിട്ടിട്ടില്ല. കൊല്ലപ്പെട്ടവരില്‍ അഞ്ച് വയസുള്ളവര്‍ മുതല്‍ 72 വയസ്സുള്ളവര്‍ വരെയുണ്ട്.

Advertisement