എഡിറ്റര്‍
എഡിറ്റര്‍
മുംബൈയിലെ റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് 27 പേര്‍ മരിച്ചു
എഡിറ്റര്‍
Friday 29th September 2017 2:02pm

മുംബൈ: മുംബൈയിലെ റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് 27 പേര്‍ മരിച്ചു. മുംബൈ എന്‍ഫിസ്റ്റന്‍ റെയില്‍വേ സ്റ്റേഷനില്‍ രാവിലെ 9 മണിയോടെയായിരുന്നു സംഭവം.

കനത്ത മഴയില്‍നിന്നു രക്ഷപ്പെടാനായി ജനക്കൂട്ടം റെയില്‍വേ മേല്‍പ്പാലത്തിലേക്കു തിക്കിക്കയറിയെന്നും മഴ അവസാനിച്ചതോടെ താഴേക്ക് ഇറങ്ങാനുള്ള ആള്‍ക്കാരുടെ വെപ്രാളമാണ് അപകടമുണ്ടാക്കിയതെന്നും റെയില്‍വേ പിആര്‍ ഡിജി എ. സക്‌സേന അറിയിച്ചു.


Dont Miss ഷാര്‍ജ ശൈഖിനും സഖാവ് പിണറായിക്കും അഭിവാദ്യങ്ങള്‍, ആ 149 ല്‍ ഒരാള്‍; യുവാവിന്റെ ചിത്രം വൈറലാകുന്നു


എന്നാല്‍ മേല്‍പ്പാലത്തിനു സമീപം വലിയ ശബ്ദത്തില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടുണ്ടായെന്നും അത് തിക്കും തിരക്കും ഉണ്ടാവാനുള്ള കാരണമായോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. ഇതിനുപിന്നാലെ രക്ഷപ്പെടാനായി ചിലര്‍ പാലത്തില്‍നിന്ന് എടുത്തുചാടിയെന്നാണ് കരുതുന്നത്.

ആദ്യം വന്ന ചിത്രങ്ങളില്‍ ചിലയാളുകള്‍ നിലത്തുകിടക്കുന്നതു വ്യക്തമാണ്. ഇതാണ് ഇങ്ങനെയൊരു സംശയം തോന്നാന്‍ കാരണം. സംഭവത്തില്‍ റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

മഴ പെയ്തപ്പോല്‍ റെയില്‍വെ സ്റ്റേഷനിലെ മേല്‍പ്പാലത്തിലേക്ക് ആളുകള്‍ കൂട്ടത്തോടെ കയറി നിന്നതോടെയാണ് അപകടത്തിന് കാരണമെന്ന് ദൃക്‌സാക്ഷികളും പറയുന്നു.

ഇരുപത്തിയഞ്ചിലധികം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.ആശുപത്രിയില്‍ പ്രവേശിപ്പിച്ച പലരുടേയും നില ഗുരുതരമാണെന്നാണ് വിവരം. പോലീസും അഗ്‌നിശമന സേനയും രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയിട്ടുണ്ട്. അപകടത്തില്‍ പരിക്കേറ്റവരെ സമീപമുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പ്രവൃത്തി ദിനങ്ങളില്‍ ഓഫീസ് സമയത്ത് വലിയ തിരക്ക് എപ്പോഴും ഈ പാലത്തില്‍ ഉണ്ടാകാറുണ്ട്. ആക്‌സിഡന്റ് റിലീഫ് മെഡിക്കല്‍ എക്വിപ്‌മെന്റ് ട്രെയിന്‍ സംഘം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുകയാണ്. റെയില്‍വേയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ സ്ഥലം സന്ദര്‍ശിച്ചു.

Advertisement