എഡിറ്റര്‍
എഡിറ്റര്‍
രാജസ്ഥാനില്‍ ഹിന്ദുമേല്‍ജാതിക്കാരുടെ ഭീഷണി ഭയന്ന് നാടുവിട്ട മുസ്‌ലിം കുടുംബങ്ങള്‍ക്ക് ഭക്ഷണം നല്‍കാതെ ജില്ലാ ഭരണകൂടം
എഡിറ്റര്‍
Thursday 12th October 2017 12:30pm

ജയ്പൂര്‍: രാജസ്ഥാനില്‍ നിന്നും പലായനം ചെയ്യേണ്ടിവന്ന മുസ്‌ലിം കുടുംബങ്ങള്‍ക്ക് താല്‍ക്കാലിക അഭയകേന്ദ്രത്തിലും പട്ടണി. ജില്ലാ ഭരണകൂടം ഒരുക്കി നല്‍കിയ താല്‍ക്കാലിക അഭയകേന്ദ്രത്തില്‍ രണ്ടുദിവസമായി ഭക്ഷണമില്ലാതെ കഴിയുകയാണിവര്‍.

താല്‍ക്കാലിക ഷെല്‍ട്ടറില്‍ വേണ്ടത്ര സൗകര്യമില്ലാത്തത് സ്ത്രീകളെയും കുട്ടികളെയുമാണ് ഏറെ ബുദ്ധിമുട്ടിച്ചിരിക്കുന്നത്.

ജയ്പൂരില്‍ നിന്നും 700 കിലോമീറ്റര്‍ അകലെയുള്ള ഡാന്റല്‍ സ്വദേശികളാണ് സവര്‍ണ ഹിന്ദുക്കളില്‍ നിന്നുള്ള ഭീഷണിയെ തുടര്‍ന്ന് നാടുവിട്ടത്. 20 കുടുംബങ്ങളിലുള്ള 150 പേരാണ് ഇപ്പോള്‍ ഈ അഭയകേന്ദ്രത്തില്‍ കഴിയുന്നത്. ഇനി തിരിച്ചുപോകാന്‍ ഭയമാണെന്ന് പറയുന്ന ഇവര്‍ സുരക്ഷിതമായ കേന്ദ്രം ഒരുക്കിനല്‍കണമെന്നാണ് ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെടുന്നത്.

കഴിഞ്ഞ നവരാത്രി ദിനത്തില്‍ നാടോടി ഗായകന്‍ അമദ് ഖാന്‍ എന്നയാള്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് മുസ്ലീം കുടുംബങ്ങളെ ചിലര്‍ ഭീഷണിപ്പെടുത്തുകയും നാടുവിട്ടുപോകാന്‍ ആവശ്യപ്പെടുകയും ചെയ്തത്.


Also Read:ടി.പി കേസ് ഇടക്കുവെച്ച് ഒത്തുതീര്‍പ്പാക്കിയതിന് കിട്ടിയ പ്രതിഫലമായി കണ്ടാല്‍മതി: സോളാര്‍ കേസില്‍പ്പെട്ട കോണ്‍ഗ്രസ് നേതാക്കളോട് വി.ടി ബല്‍റാം


സെപ്റ്റംബര്‍ 27 ന് നവരാത്രി ദിവസം അമദ് ഖാന്‍ ഇവിടെയുള്ള ക്ഷേത്രത്തില്‍ സംഗീതപരിപാടി അവതരിപ്പിച്ചിരുന്നു. ഇതിനിടെ ഗ്രാമപുരോഹിതനായ രമേശ് സത്തര്‍ എന്നയാള്‍ ഖാനോട് പ്രത്യേക രാഗത്തിലുള്ള ഗാനം ആലപിക്കാന്‍ പറഞ്ഞു. ഖാന്‍ പാട്ട് പാടിയെങ്കിലും പാട്ട് മോശമാണെന്ന് പറഞ്ഞ് സത്തര്‍ ഇദ്ദേഹത്തെ അപമാനിക്കുകയും മര്‍ദ്ദിക്കുകയും സംഗീത ഉപകരണങ്ങള്‍ നശിപ്പിക്കുകയുമായിരുന്നു.

ഇതിന് ശേഷം രാത്രി സത്തറും ശ്യാം റാം, താരാ റാം എന്നിവര്‍ ഖാന്റെ വീട്ടിലെത്തുകയും ഖാനെ വീട്ടില്‍ നിന്ന് പിടിച്ചിറക്കികൊണ്ടുപോകുകയുമായിരുന്നു. ക്രൂരമായ മര്‍ദ്ദനത്തിന് ഇരയാക്കിയ ഇദ്ദേഹത്തിന്റെ മൃതദേഹം പിറ്റേദിവസം രാവിലെ ക്ഷേത്രത്തിന് സമീപത്ത് നിന്നും കണ്ടെത്തിയിരുന്നു.

ഇദ്ദേഹം കൊല്ലപ്പെട്ടതിന് പിന്നാലെ മേല്‍ജാതിക്കാരായ ഹിന്ദുക്കള്‍ ഖാന്റെ വീട്ടിലെത്തുകയും പാലീസില്‍ പരാതി നല്‍കരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി കുടുംബം പറഞ്ഞു.

എന്നാല്‍ പിന്നീട് ഖാന്റെ ബന്ധുക്കള്‍ ഇവിടെ എത്തുകയും അവരുടെ കൂടി സഹായത്തോടെ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ സത്തര്‍ ഗ്രാമത്തിലെ ചില ഉന്നത ജാതിക്കാരേയും കൂട്ടിവന്ന് മുഴുവന്‍ മുസ്‌ലീങ്ങളോടും ഗ്രാമംവിട്ടുപോകാന്‍ ആവശ്യപ്പെടുകയും ഇല്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഇതേത്തുടര്‍ന്ന് 20ഓളം മുസ്‌ലിം കുടുംബങ്ങള്‍ പലായനം ചെയ്യുകയായിരുന്നു.

Advertisement