കണ്ണുകള്‍ മമതയിലേക്ക്; പശ്ചിമ ബംഗാളില്‍ ഇനി എന്ത് നടക്കും? മമത  'അഭിമാന'മുയര്‍ത്തുമോ?
national news
കണ്ണുകള്‍ മമതയിലേക്ക്; പശ്ചിമ ബംഗാളില്‍ ഇനി എന്ത് നടക്കും? മമത 'അഭിമാന'മുയര്‍ത്തുമോ?
ന്യൂസ് ഡെസ്‌ക്
Sunday, 1st March 2020, 11:33 pm

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ഏപ്രിലില്‍ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിനെയും തുടര്‍ന്നുള്ള നിയമസഭാ തെരഞ്ഞെടുപ്പിനെയും നേരിടാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി എന്ത് നീക്കമാവും നടത്തുക എന്നതിലേക്കാണ് രാഷ്ട്രീയ നിരീക്ഷകരടക്കം ഉറ്റുനോക്കുന്നത്. ‘മമത ഞങ്ങളുടെ അഭിമാനം’ എന്ന ആശയത്തിലൂന്നി തൃണമൂല്‍ പ്രവര്‍ത്തകര്‍ പ്രചരണ പരിപരാടികള്‍ ആരംഭിച്ചുകഴിഞ്ഞു.

തിങ്കളാഴ്ച കൊല്‍ക്കത്തിയിലെ നസ്‌റുള്‍ മഞ്ച സ്‌റ്റേഡിയത്തില്‍ വെച്ച് മമതാ ബാനര്‍ജി പ്രചാരണ പരിപാടികള്‍ക്ക് ഔദ്യോഗിക തുടക്കം കുറിക്കും. വലിയ രീതിയിലുള്ള പ്രചാരണ പരിപാടിക്കാണ് മമതയുടെ നേതൃത്വത്തില്‍ തൃണമൂല്‍ ആലോചിക്കുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷമാണ് പ്രചാരണ പരിപാടികള്‍ക്കായി തൃണമൂല്‍ രാഷ്ട്രീയ നയതന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിനെ സമീപിക്കുന്നത്. ദീദിയോട് പറയൂ എന്ന പേരിലായിരുന്നു പ്രശാന്ത് ആദ്യ പ്രചരണം നടത്തിയത്. രണ്ടാം ഘട്ടമെന്നോണമാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്ന മമത ഞങ്ങളുടെ അഭിമാനം എന്ന ഇപ്പോഴത്തെ പ്രചരണ പരിപാടിക്കും പിന്നില്‍ പ്രശാന്ത് കിഷോറാണ്.

പ്രശാന്ത് കിഷോറിനെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കാനും തൃണമൂല്‍ ശ്രമിക്കുന്നുണ്ടെന്നാണ് വിവരം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ