എഡിറ്റര്‍
എഡിറ്റര്‍
വിദ്യാര്‍ത്ഥികളെ ലൈംഗികമായി ചൂഷണം ചെയ്ത് ചിത്രങ്ങള്‍ പകര്‍ത്തിയ അധ്യാപകന്‍ അറസ്റ്റില്‍; ചിത്രങ്ങള്‍ പുറത്ത് വിട്ടത് കുട്ടിയുടെ വിവാഹം മുടക്കാനെന്ന് മൊഴി
എഡിറ്റര്‍
Monday 7th August 2017 10:42am

ദിസ്പൂര്‍: വിദ്യാര്‍ത്ഥികളെ ലൈംഗികമായി ചൂഷണം ചെയ്ത കേസില്‍ അസ്സം ഹൈലാകാന്തി ജില്ലയിലെ സ്വകാര്യ സ്‌കൂള്‍ അധ്യാപകനെ അറസ്റ്റ് ചെയ്തു. ഫൈസുദീന്‍ ലസ്‌കര്‍ (37) എന്ന അധ്യാപകനാണ് വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ചൂഷണം ചെയ്യുകയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തു.

പോക്‌സ് സെക്ഷന്‍ 8 പ്രകാരമായിരുന്നു ഇദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. കുട്ടികളുമൊത്തുള്ള ഇയാളുടെ ചിത്രങ്ങള്‍ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.


Dont Miss ദിലീപിന് ജയിലില്‍ സര്‍വസ്വാതന്ത്ര്യവും നല്‍കി അധികൃതര്‍; സെല്ലിലെത്തുന്നത് രാത്രി മാത്രം; മര്‍ദ്ദനം ഭയന്നാണ് പലരും പുറത്തുപറയാത്തത്; നിര്‍ണായക വെളിപ്പെടുത്തലുമായി സഹതടവുകാരന്‍


ക്ലാസിനകത്ത് വെച്ച് ഒരു കുട്ടിയെ ഉമ്മ വെക്കുകയും ചേര്‍ത്ത് പിടിച്ചിരിക്കുകയും ചെയ്യുന്ന ചിത്രങ്ങളായിരുന്നു പുറത്തുവന്നത്. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രാലയം ഇടപെടുന്നതും അന്വേഷണത്തിന് ഉത്തരവിടുന്നതും.

അതേസമയം വിദ്യാര്‍ത്ഥികളുമൊത്തുള്ള ഫോട്ടോ ഇയാള്‍ തന്നെയാണ് പ്രചരിപ്പിച്ചതെന്ന് പൊലീസ് സൂപ്രണ്ട് പ്രണബ് ജ്യോതി പറഞ്ഞു. ഇയാള്‍ കുറ്റം സമ്മതിച്ചതായും നിരവധി കുട്ടികളെ ഇത്തരത്തില്‍ ചൂഷണം ചെയ്തതായി പറഞ്ഞതായും പൊലീസ് വ്യക്തമാക്കുന്നു. വിദ്യാര്‍ത്ഥികളുമൊത്തുള്ള ഇത്തരത്തിലുള്ള നിരവധി ചിത്രങ്ങള്‍ താന്‍ പകര്‍ത്തിയിരുന്നതായും ഇദ്ദേഹത്തിന്റെ മൊഴിയിലുണ്ട്.

ചിത്രത്തിലുള്ള പെണ്‍കുട്ടിയെ വിവാഹം ചെയ്തുതരണമെന്ന് താന്‍ അവരുടെ വീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നെന്നും എന്നാല്‍ വീട്ടുകാര്‍ പെണ്‍കുട്ടിയുടെ വിവാഹം മറ്റൊരാളുമായി ഉറപ്പിച്ചെന്നും ആ വിവാഹം മുടക്കാന്‍ വേണ്ടിയാണ് ഇത്തരത്തിലുള്ള ചിത്രങ്ങള്‍ പുറത്തുവിട്ടതെന്നുമാണ് ഇയാള്‍ മൊഴി നല്‍കിയിരിക്കുന്നത്. പത്ത് മാസത്തോളം മുന്‍പ് എടുത്ത ഫോട്ടോയാണ് ഇതെന്നാണ് പൊലീസിന്റെ നിഗമനം.

ഫൈസുദീനെതിരെ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം തടയുന്നതിനുള്ള പോക്സോ പ്രകാരവും ഐടി ആക്ട് പ്രകാരവും കേസ് എടുത്തിട്ടുമുണ്ട്. ചിത്രങ്ങള്‍ പുറത്തുവന്നതോടെ ബാല സംരക്ഷണ സംഘടനകള്‍ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തെങ്കിലും ഇയാളെ അറസ്റ്റ് ചെയ്യാതെ ചോദ്യം ചെയ്തു വിട്ടയയ്ക്കുകയായിരുന്നെന്ന് ആരോപണമുണ്ട്.

ഇതേ തുടര്‍ന്ന് സര്‍ക്കാരിനോട് ദേശീയ ബാലാവകാശ കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ലൈംഗികാതിക്രമത്തില്‍ മുമ്പും ഇയാള്‍ക്കെതിരെ പരാതിയുണ്ട്. മുമ്പ് ഒരു സ്ത്രീയുടെ വസ്ത്രങ്ങള്‍ നീക്കി അശ്ലീല ചിത്രം എടുക്കാന്‍ ശ്രമിച്ചതിന് നാട്ടുകാര്‍ ഇദ്ദേഹത്തിന്റെ കൈവിരലുകള്‍ വെട്ടിമാറ്റിയിരുന്നു.

Advertisement