എഡിറ്റര്‍
എഡിറ്റര്‍
ആസിഫിന്റെ നായികയായി ആന്‍ഡ്രിയ
എഡിറ്റര്‍
Friday 7th June 2013 11:06am

asif-andrea

ഫഹദ് ഫാസിലിനെ ഒഴിവാക്കിയെങ്കിലും മലയാള സിനിമയെ ഒഴിവാക്കാന്‍ ആന്‍ഡ്രിയ തയ്യാറല്ല. അന്നയും റസൂലിനും ശേഷം ആന്‍ഡ്രിയ വീണ്ടും മലയാള സിനിമയില്‍ എത്തുകയാണ്.

ആസിഫ് അലി നായകനാകുന്ന ‘ടു നൂര്‍ വിത്ത് ലൗവ്’ എന്ന ചിത്രത്തിലാണ് ആന്‍ഡ്രിയ വീണ്ടുമെത്തുന്നത്. നേരത്തേ ഫഹദ് നായകനായ നോര്‍ത്ത് 24 കാതം എന്ന ചിത്രത്തില്‍ ആന്‍ഡ്രിയ അഭിനയിക്കുമെന്ന വാര്‍ത്ത വന്നിരുന്നെങ്കിലും പിന്നീട് ആന്‍ഡ്രിയ തന്നെ ചിത്രത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.

Ads By Google

പുതിയ ചിത്രത്തിലേക്ക് നിത്യ മേനോനെയായിരുന്നു ആദ്യം പരിഗണിച്ചിരുന്നത് എന്നാണ് അറിയുന്നത്. പിന്നീട് ആന്‍ഡ്രിയയെ അണിയറ പ്രവര്‍ത്തകര്‍ സമീപിക്കുകയായിരുന്നു.

അനില്‍ നാരായണനാണ് ചിത്രത്തിന്റെ സംവിധായകന്‍. ജി.എസ് അനിലാണ് തിരക്കഥ തയ്യാറാക്കുന്നത്. വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന ചിത്രത്തിന് തിരക്കഥ തയ്യാറാക്കിയ ആളാണ് ജി.എസ് അനില്‍.

ടാ തടിയാ എന്ന ചിത്രത്തിലൂടെ ശ്രദ്ധേനയായ ശേഖര്‍ മേനോന്‍, കനിഹ, ജോയ് മാത്യു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ടെന്നാണ് അറിയുന്നത്.

ആഗസ്റ്റ് 17ന് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് അറിയുന്നത്.

Advertisement