എഡിറ്റര്‍
എഡിറ്റര്‍
ഏഷ്യന്‍ ഗ്രാന്‍പ്രീ ചെന്നൈയില്‍നിന്ന് മാറ്റി
എഡിറ്റര്‍
Thursday 7th March 2013 12:30pm

ചെന്നൈ:  ചെന്നൈയില്‍ നടത്താനിരുന്ന ഏഷ്യന്‍ ഗ്രാന്‍പ്രീയുടെ മൂന്നാം പാദ മത്സരങ്ങള്‍ ചെന്നൈയില്‍ നിന്ന് മാറ്റി. മേയ് 16ന് നടക്കേണ്ടിയിരുന്ന മത്സരമാണ് ലങ്കന്‍ തമിഴ് പ്രശ്‌നത്തിന്റെ പശ്ചാത്തലത്തില്‍ കൊളംബോയിലേക്ക് മാറ്റി.

Ads By Google

ലങ്കന്‍ അത്‌ലിറ്റുകളെ പങ്കെടുപ്പിക്കാനാവില്ലെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് മല്‍സരങ്ങള്‍ കൊളംബോയിലേക്ക് മാറ്റാന്‍ ഏഷ്യന്‍ അത്‌ലറ്റിക്‌സ് അസോസിയേഷന്‍ തീരുമാനിച്ചത്.

ഗ്രാന്‍പ്രിയുടെ രണ്ടാം പാദം മേയ് 12ന് കൊളംബോയില്‍ നടത്താനാണു നിശ്ചയിച്ചിരുന്നത്. ഇതു മൂന്നാം പാദമാക്കി മാറ്റി ആദ്യ പാദ മല്‍സരങ്ങള്‍ മേയ് അഞ്ചിനു തായ്‌ലന്‍ഡിലെ ബാങ്കോക്കിലും രണ്ടാം പാദ മല്‍സരങ്ങള്‍ എട്ടിനു ചോന്‍ബുരിയിലും നടത്താനാണ് അസോസിയേഷന്‍ തീരുമാനിച്ചത്.

നേരത്തേ, ജൂലൈ മൂന്നു മുതല്‍ ഏഴുവരെ ചെന്നൈയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പ് നടത്താനാവില്ലെന്ന് മുഖ്യമന്ത്രി ജയലളിത വ്യക്തമാക്കിയിരുന്നു.

ലങ്കന്‍ താരങ്ങളെ പങ്കെടുപ്പിക്കുന്നതില്‍ പ്രതിഷേധിച്ചാണ് തമിഴ്‌നാട് സര്‍ക്കാര്‍ ചാംപ്യന്‍ഷിപ്പിന് ആതിഥ്യം വഹിക്കുന്നതില്‍നിന്ന് പിന്‍മാറിയത്. ഈ സാഹചര്യത്തിലാണ് ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പിന് മുന്നോടിയായി നടത്താനിരുന്ന ഏഷ്യന്‍ ഗ്രാന്‍പ്രീയുടെ മൂന്നാം മല്‍സരങ്ങളും ചെന്നൈയില്‍നിന്ന് മാറ്റാന്‍ അസോസിയേഷന്‍ ആലോചിച്ചത്.

Advertisement