ശ്രീലങ്കയില്‍ നടക്കില്ല; ഏഷ്യ കപ്പ് യു.എ.യില്‍ നടത്താന്‍ നീക്കം
Cricket
ശ്രീലങ്കയില്‍ നടക്കില്ല; ഏഷ്യ കപ്പ് യു.എ.യില്‍ നടത്താന്‍ നീക്കം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 17th July 2022, 4:45 pm

 

ഏഷ്യന്‍ ടീമുകളിലെ ചാമ്പ്യന്‍മാരെ അറിയാനുള്ള പോരാട്ടമാണ് ഏഷ്യ കപ്പ്. 2018ലായിരുന്നു ഏഷ്യ കപ്പ് അവസാനമായി കളിച്ചത്. ഇന്ത്യയാണ് നിലവിലെ ചാമ്പ്യന്‍മാര്‍.

2018ന് ശേഷം ഈ വര്‍ഷമാണ് ഏഷ്യ കപ്പ് നടക്കാന്‍ പോകുന്നത്. ശ്രീലങ്കയില്‍ വെച്ച് നടത്താനായിരുന്നു തീരുമാനിച്ചത്. എന്നാല്‍ നിലവിലെ ശ്രീലങ്കയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ കാരണം മത്സര വേദി മാറ്റിയേക്കും.

യു.എ.യിലോട്ടാണ് വേദി മാറ്റാന്‍ സാധ്യത. ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് സെക്രട്ടറി മോഹന്‍. ഡി. സില്‍വയാണ് ഇത് അറിയിച്ചത്. ശ്രീലങ്കയില്‍ നിലനില്‍ക്കുന്ന സാമ്പത്തിക പ്രതിസന്ധിയും അതേ തുടര്‍ന്നുള്ള പ്രതിഷേധങ്ങള്‍ കാരണവുമാണ് ഇത്തരത്തിലുള്ള വേദിമാറ്റം.

വേദി മാറ്റാനുള്ള സാധ്യതയെ കുറിച്ച് ന്യൂസ് ഏജന്‍സിയായ പി.ടി.ഐ യുടെ ചോദ്യത്തിനാണ് യു.എ.ഇിലേക്ക് മാറ്റാന്‍ സാധ്യതയുണ്ടെന്ന് ഡി. സില്‍വ അറിയിച്ചത്. എന്നാല്‍ മത്സരത്തിന്റെ തിയതികളില്‍ വ്യത്യാസമൊന്നുമുണ്ടാകില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ഓഗസ്റ്റ് 26 മുതല്‍ സെപ്റ്റംബര്‍ 11 വരെയാണ് ഏഷ്യകപ്പ് തിയതി പ്രഖ്യാപിച്ചിരിക്കുന്നത്.

Mohan de Silva

ആറ് ടീമുകളാണ് ഏഷ്യ കപ്പില്‍ പങ്കെടുക്കുക. ഇന്ത്യ, പാകിസ്ഥാന്‍, ശ്രീലങ്ക, ബെംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ ടീമുകാളാണ് നിലവില്‍ ക്വളിഫൈ ചെയ്ത ടീമുകള്‍. ആറാം ടീമാകാന്‍ ഹോങ് കോങ്, സിംഗപ്പൂര്‍, കുവൈറ്റും, യു.എ.ഇയും തമ്മില്‍ യോഗ്യത റൗണ്ടില്‍ മത്സരിക്കും.

ഓസ്‌ട്രേലിന്‍ ടീം കഴിഞ്ഞ മാസം ശ്രീലങ്കയില്‍ പര്യടനം നടത്തിയിരുന്നു.നിലവില്‍ പാകിസ്ഥാന്‍ ടീം ശ്രീലങ്കയില്‍ പരമ്പര കളിച്ചുകൊണ്ടിരിക്കുകയാണ്. ഇക്കാരണം കൊണ്ട് ലങ്ക തന്നെ ഏഷ്യ കപ്പും ഹോസ്റ്റ് ചെയ്യുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ലങ്കയുടെ അവസ്ഥ കൂടുതല്‍ കടുക്കുകയായിരുന്നു.

ആ വര്‍ഷം നടക്കുന്ന ഓസ്‌ട്രേലിയയില്‍ നടക്കുന്ന ലോകകപ്പിന് മുന്നോടിയായി ടീമുകള്‍ക്ക് ഫോം കണ്ടെത്താനുള്ള മികച്ച അവസരമാണ് ഏഷ്യ കപ്പ്.

ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായുടെ കീഴിലുള്ള ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ ഇത് സംബന്ധിച്ചുള്ള തീരുമാനം ഉടനെ അറിയാന്‍ സാധിക്കും. ശ്രീലങ്കയില്‍ തന്നെ ഏഷ്യ കപ്പ് കളിക്കാനാണ് ആഗ്രഹമെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് നേരത്തെ അറിയിച്ചിരുന്നു.

എന്തായാലും ഏഷ്യ കപ്പ് വെന്യു എവിടെയാണെന്ന് ഉടനെ തന്നെ അറിയാന്‍ സാധിക്കും.

Content Highlights: Asia cup likely to be shifted to UAE from Srilanka