എഡിറ്റര്‍
എഡിറ്റര്‍
താജ്മഹല്‍ ശിവക്ഷേത്രമല്ല, ശവകുടീരം തന്നെ: ആര്‍ക്കിയോളജി വകുപ്പ്
എഡിറ്റര്‍
Saturday 26th August 2017 4:50pm


യു.പി: താജ്മഹല്‍ ശിവക്ഷേത്രമായിരുന്നെന്ന വാദങ്ങള്‍ക്ക് കോടതിയില്‍ മറുപടി നല്‍കി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ. വ്യാഴാഴ്ച ആഗ്ര കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് താജ്മഹല്‍ ശവകുടീരം തന്നെയാണെന്ന് ആര്‍ക്കിയോളജി വകുപ്പ് വ്യക്തമാക്കിയത്.

രേഖകളനുസരിച്ച് 17ാം നൂറ്റാണ്ടില്‍ ഷാജഹാന്‍ മുംതാസിന് വേണ്ടി പണിതതാണെന്നും അവിടെ ക്ഷേത്രം ഇല്ലായിരുന്നെന്നും സര്‍വേ സമര്‍പ്പിച്ച സത്യവാങമൂലത്തില്‍ പറയുന്നു. മുസ്‌ലിം സ്മാരകമായതിനാല്‍ ക്ഷേത്രമാണെന്ന് വാദിക്കുന്നവര്‍ക്ക് താജ്മഹലില്‍ ആരാധാന നടത്താനടക്കം അവകാശമില്ലെന്നും സത്യവാങ് മൂലം പറയുന്നു.


Read more: ജയിലില്‍ തന്നെ കാണാന്‍ രാഷ്ട്രീയക്കാരും പുരോഹിതരും സിനിമാ-സാംസ്‌കരിക രംഗത്തുള്ളവരുമെത്തിയെന്ന് വിന്‍സെന്റ് എം.എല്‍.എ


2015 ഏപ്രിലില്‍ ആഗ്ര ജില്ല കോടതിയില്‍ ആറ് അഭിഭാഷകരാണ് താജ്മഹല്‍ ഹിന്ദുക്ഷേത്രമായിരുന്നെന്ന് ഹരജി സമര്‍പ്പിച്ചിരുന്നത്. ശിവക്ഷേത്രമാണെന്നും അതിനാല്‍ആരാധനയ്ക്ക് അനുമതി നല്‍കണമെന്നുമായിരുന്നു ആവശ്യം.
ഹരജിയുടെ അടിസ്ഥാനത്തില്‍ കോടതി കേന്ദ്ര സര്‍ക്കാരിനും സാംസ്‌കാരിക മന്ത്രാലയത്തിനും ആഭ്യന്തര സെക്രട്ടറിക്കും ആര്‍ക്കിയോളജിക്കല്‍ വകുപ്പിനും നോട്ടീസ് അയച്ചിരുന്നു.

താജ്മഹലിന്റെ സ്ഥാനത്ത് ക്ഷേത്രം ഉണ്ടായിരുന്നില്ലെന്ന് കേന്ദ്ര സാംസ്‌ക്കാരിക വകുപ്പ് 2015ല്‍ ലോക്‌സഭയില്‍ പറഞ്ഞിരുന്നു.

Advertisement