ന്യൂസ് ഡെസ്ക്
6 days ago
കണ്ണൂര്‍: കേരളാ രഞ്ജി ക്രിക്കറ്റ് മുന്‍ നായകന് അശോക് ശേഖര്‍ (73) അന്തരിച്ചു. ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്ന അദ്ദേഹം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലാണ് അന്തരിച്ചത്.
വിക്കറ്റ്കീപ്പര്‍ ബാറ്റ്സ്മാനായിരുന്ന അശോക് ശേഖര്‍ 1970-71, 72-73, 74-75 സീസണുകളിലാണ് കേരള ടീമിനെ നയിച്ചത്.
കേരളത്തിനുവേണ്ടി 35 ഫസറ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ച അശോക് ശേഖര്‍ 68 ഇന്നിങ്സുകളില്‍ നിന്നായി 808 റണ്‍സാണ് നേടിയത്. 49 റണ്‍സാണ് ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍. 1997-98, 98-99 സീസണുകളില്‍ ബി.സി.സി.ഐയുടെ മാച്ച് റഫറിയായിരുന്നു.
കേരളത്തിന്റെ സന്തോഷ് ട്രോഫി ഫുട്ബോള്‍ താരങ്ങളായയ സി.എം. ചിദാനന്ദന്റെയും സി.എം. തീര്‍ഥാനന്ദന്റെയും ഇളയ സഹോദരനാണ് അശോക് ശേഖര്‍.