എഡിറ്റര്‍
എഡിറ്റര്‍
മൂന്നു തവണ ലൈംഗിക പീഡനത്തിന് ഇരയായി ആദ്യത്തേത് ഏഴാം വയസ്സില്‍: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ഹോളിവുഡ് താരം ആഷ്‌ലി ജൂഡ്
എഡിറ്റര്‍
Wednesday 1st February 2017 5:16pm

ashely


എ ടൈം ടു കില്‍ എന്ന ചിത്രത്തിലൂടെ ഇന്ത്യന്‍ ആരാധകരുടെ മനം കവര്‍ന്ന താരമാണ് ആഷ്‌ലി. സിനിമാ മേഘലയിലും സ്ത്രീകള്‍ക്ക് അവഗണനയാണ് നേരിടേണ്ടി വരുന്നതെന്നും താരം കുറ്റപ്പെടുത്തി.


ന്യൂദല്‍ഹി: മൂന്ന് തവണ ലൈംഗിക പീഡനത്തിനിരയായെന്ന് ഹോളിവുഡ് താരവും ആക്ടിവിസ്റ്റുമായ ആഷ്‌ലി ജൂഡ്. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ ലൈംഗിക ചൂഷണത്തിനെതിരെ ദില്ലിയില്‍ നടന്ന ലോക കോണ്‍ഗ്രസില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് താരം തന്റെ ജീവിതത്തെക്കുറിച്ച് വെളിപ്പെടുത്തലുകള്‍ നടത്തിയത്.


Also read പുകവലി ശീലമാക്കിയവര്‍ നിറമുള്ള പഴങ്ങള്‍ കഴിക്കുന്നത് അര്‍ബുദത്തില്‍ നിന്നും രക്ഷയ്ക്ക് കാരണമാകും


ലൈംഗിക ചൂഷണം അതിജീവിച്ച വ്യക്തിയാണ് ഞാന്‍. ഏഴാം വയസ്സിലും പതിനാലാം വയസ്സിലുമായിരുന്നു പീഡനങ്ങള്‍ നേരിടേണ്ടി വന്നത്. 1998ലാണ് അവസാനം പീഡനത്തിനിരയായതെന്നും താരം കോണ്‍ഗ്രസ്സില്‍ തുറന്നു പറഞ്ഞു. എ ടൈം ടു കില്‍ എന്ന ചിത്രത്തിലൂടെ ഇന്ത്യന്‍ ആരാധകരുടെ മനം കവര്‍ന്ന താരമാണ് ആഷ്‌ലി. സിനിമാ മേഖലയിലും സ്ത്രീകള്‍ക്ക് അവഗണനയാണ് നേരിടേണ്ടി വരുന്നതെന്നും താരം കുറ്റപ്പെടുത്തി.

സഹതാരങ്ങളായ പുരുഷന്മാര്‍ക്ക് ലഭിക്കുന്ന പ്രതിഫലത്തിന്റെ 40ശതമാനം കുറവ് മാത്രമാണ് തനിക്ക് ലഭിക്കുന്നതെന്നായിരുന്നു താരം പറഞ്ഞത്. 2016ല്‍ പുറത്തിങ്ങിയ ഗുഡ് കിഡ്സ് എന്ന ചിത്രത്തിലാണ് ആഷ്ലി ജൂഡ് അവസാനമായി അഭിനയിച്ചത്. ഒളിംപസ് ഹാസ് ഫാളന്‍, ടൂത്ത് ഫെയ്റി, ദി ഡിവര്‍ജന്റ് സീരീസ് എന്നിവയാണ് ആഷ്ലിയുടെ മറ്റ് പ്രധാന ചിത്രങ്ങള്‍.

അമേരിക്കയില്‍ പ്രസിഡന്റ് ട്രംപിനെതിരെ പരസ്യമായി രംഗത്തെത്തിയ  താരങ്ങളിലും ആഷ്‌ലി മുന്‍ നിരയിലുണ്ടായിരുന്നു. അമേരിക്കയിലെ പ്രശസ്ത മ്യൂസിക് താരം നവോമി ജൂഡിന്റെ മകളാണ് 48കാരിയായ ആഷ്ലി ജൂഡ്. കഴിഞ്ഞ വര്‍ഷം കിസ് ദ ഗേള്‍സ് എന്ന ചിത്രത്തില്‍ അഭിനയിക്കവേ ഹോളിവുഡിലെ ഒരു പ്രമുഖന്‍ തന്നെ ലൈംഗികമായി അപമാനിച്ചുവെന്ന ആരോപണവുമായും താരം രംഗത്തെത്തിയിരുന്നു.

Advertisement