ശിവസേന സര്‍ക്കാരിനെ പിന്തുണയ്ക്കില്ലെന്ന് എ.ഐ.എം.ഐ.എം; ഗവര്‍ണര്‍ക്ക് കത്തു നല്‍കുമെന്നും ഒവൈസി
national news
ശിവസേന സര്‍ക്കാരിനെ പിന്തുണയ്ക്കില്ലെന്ന് എ.ഐ.എം.ഐ.എം; ഗവര്‍ണര്‍ക്ക് കത്തു നല്‍കുമെന്നും ഒവൈസി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 11th November 2019, 8:23 pm

മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേനയുടെ നേതൃത്വത്തില്‍ രൂപീകരിക്കാനൊരുങ്ങുന്ന സഖ്യസര്‍ക്കാരിനെ തന്റെ പാര്‍ട്ടി പിന്തുണയ്ക്കില്ലെന്ന് എ.ഐ.എം.ഐ.എം പാര്‍ട്ടി അധ്യക്ഷനും എം.പിയുമായ അസദുദ്ദീന്‍ ഒവൈസി. ഇതു വിശദീകരിച്ച് ഗവര്‍ണര്‍ക്ക് കത്ത് നല്‍കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

‘എ.ഐ.എം.ഐ.എമ്മിന് മഹാരാഷ്ട്രയില്‍ രണ്ട് എംഎല്‍എമാരുണ്ട്. ഞങ്ങള്‍ ശിവസേന കോണ്‍ഗ്രസ് സര്‍ക്കാരിനെ പിന്തുണയ്ക്കില്ല. മഹാരാഷ്ട്ര ഗവര്‍ണര്‍ക്ക് ഇതു സംബന്ധിച്ച് കത്തു നല്‍കും’. ഒവൈസി ട്വീറ്റ് ചെയ്തു.

മഹാരാഷ്ട്രയില്‍ എ.ഐ.എം.ഐ.എമ്മിന് രണ്ട് എം.എല്‍.എമാരാണ് ഉള്ളത്. സഖ്യ സര്‍ക്കാര്‍ രൂപീകരിക്കാനൊരുങ്ങുന്ന സാഹചര്യത്തില്‍ ധൂലെ സിറ്റിയില്‍ നിന്നുള്ള ഷാ ഫാറൂഖ് അന്‍വര്‍, വിധാന്‍ സഭമണ്ഡലത്തിലെ മുഹമ്മദ് ഇസ്മായില്‍ അബ്ദുള്‍ ഖാലിഖ് എന്നീ മഹാരാഷ്ട്രയിലെ എ.ഐ.എം.ഐ.എം എം.എല്‍.എമാര്‍ പിന്തുണയ്ക്കില്ലെന്നാണ് ഒവൈസി വ്യക്തമാക്കിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വോട്ടുകച്ചവടത്തിന്റെ കിരീടം എന്റെ തലയില്‍ നില്‍ക്കില്ലെന്നും അത് കൃത്യമായി ചേരുന്നത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനാണെന്നും
മറ്റൊരു ട്വീറ്റില്‍ അദ്ദേഹം പറഞ്ഞു.

മതേതര ശക്തികളുടെ തോല്‍വിക്ക് എന്നെയും എന്റെ പാര്‍ട്ടിയെയും വോട്ടര്‍മാരെയും കുറ്റപ്പെടുത്തുന്നവര്‍ക്ക് ഇപ്പോള്‍ തൃപ്തിയായിട്ടുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ശിവസേനയുമായി സഖ്യസര്‍ക്കാരുണ്ടാക്കുന്നതിന് എന്‍.സി.പി പിന്തുണ പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസ് ശിവസേനയെ പുറത്തു നിന്ന് പിന്തുണയ്ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും എന്‍സിപിയുമായി ചര്‍ച്ചയ്ക്ക് ശേഷമായിരിക്കും പിന്തുണയ്ക്കുക എന്ന് കോണ്‍ഗ്രസ് വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.