'മോദിയേയും യോഗിയേയും അസഭ്യം പറഞ്ഞു'; ഉവൈസിക്കെതിരെ കേസെടുത്ത് യു.പി പൊലീസ്
national news
'മോദിയേയും യോഗിയേയും അസഭ്യം പറഞ്ഞു'; ഉവൈസിക്കെതിരെ കേസെടുത്ത് യു.പി പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 10th September 2021, 12:35 pm

ലഖ്‌നൗ: എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസിക്കെതിരെ കേസെടുത്ത് യു.പി പൊലീസ്.

സാമുദായിക സൗഹാര്‍ദം നശിപ്പിച്ചു, കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമെതിരെ അസഭ്യ പരാമര്‍ശം നടത്തി തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ചാണ് കേസ്.

ബരാബങ്കി സിറ്റി പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

” അദ്ദേഹം പ്രസംഗത്തില്‍ സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്നതിനുള്ള പ്രസ്താവനകള്‍ നടത്തി, 100 വര്‍ഷം പഴക്കമുള്ള രാം സനേഹി ഘട്ട് പള്ളി ഭരണകൂടം പൊളിച്ചുമാറ്റിയതായും അതിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്തതായും പറഞ്ഞു. ഇത് വസ്തുതയ്ക്ക് വിരുദ്ധമാണ്, ” എസ്.പി പറഞ്ഞു.

പ്രധാനമന്ത്രിക്കും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിക്കും എതിരെ ഉവൈസി അസഭ്യവും അടിസ്ഥാനരഹിതവുമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നും പൊലീസ് പറഞ്ഞു.

നരേന്ദ്ര മോദി പ്രധാനമന്ത്രിയായപ്പോള്‍ മുതല്‍ മതേതരത്വം തകര്‍ത്ത് രാജ്യത്തെ ഹിന്ദു രാഷ്ട്രമാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും ഉവൈസി പറഞ്ഞിരുന്നു.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഉവൈസി യു.പിയില്‍ എത്തിയത്. മൂന്ന് ദിവസമാണ് അദ്ദേഹം യു.പിയില്‍ ഉണ്ടാവുക.

യു.പി തെരഞ്ഞെടുപ്പില്‍ 100 സീറ്റുകളില്‍ എ.ഐ.എം.ഐ.എം മത്സരിക്കുമെന്നാണ് ഉവൈസി പറഞ്ഞിരിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

 

Content Highlights:  Asaduddin Owaisi Made ‘Communal’ Statement, “Indecent” Remark Against PM: UP Cops