അരവിന്ദ് കെജരിവാളിനു നേരെ ആക്രമണം; അക്രമിക്കാനെത്തിയത് നൂറോളം പേരുടെ സംഘം
national news
അരവിന്ദ് കെജരിവാളിനു നേരെ ആക്രമണം; അക്രമിക്കാനെത്തിയത് നൂറോളം പേരുടെ സംഘം
ന്യൂസ് ഡെസ്‌ക്
Friday, 8th February 2019, 6:06 pm

ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനു നേരെ ആക്രമണ ശ്രമം. വടികളേന്തിയ സംഘമാണ് മുഖ്യമന്ത്രിയെ അക്രമിക്കാനെത്തിയത്. എന്നാല്‍ സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് പി.ടി.ഐ റിപ്പോര്‍ട്ടു ചെയ്യുന്നു.

ദല്‍ഹിയിലെ നരേലയില്‍ വെച്ച് 100-ഓളം പേരടങ്ങുന്ന സംഘം മുഖ്യമന്ത്രിയുടെ വാഹനം തടയാന്‍ ശ്രമിക്കുകയും അക്രമിക്കുകയും ചെയ്യുകയായിരുന്നുവെന്ന് മുഖ്യമന്ത്രിയുടെ കാര്യാലയത്തിലെ  ഉദ്യോഗസ്ഥന്‍ പറഞ്ഞതായി പി.ടി.ഐ റിപ്പോര്‍ട്ടു ചെയ്യുന്നു.

Also Read കോണ്‍ഗ്രസ് ഭരിക്കുന്ന മധ്യപ്രദേശില്‍ പശു സംരക്ഷണത്തിന്റെ പേരില്‍  വീണ്ടും ദേശീയ സുരക്ഷാ നിയമപ്രകാരം കേസ്

നരേലയിലെ വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാന്‍ പോകവെയാണ് മുഖ്യമന്ത്രിക്കു നേരെ ആക്രമണ ശ്രമമുണ്ടായതെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം നവംബര്‍ 20ന് അരവിന്ദ് കെജരിവാളിന്റെ ഓഫീസിന് പുറത്തു വെച്ച് അദ്ദേഹത്തിനു നേരെ മുളകു പൊടി ആക്രമണം ഉണ്ടായിരുന്നു. അനില്‍ കുമാര്‍ ശര്‍മ എന്നയാളായിരുന്നു മുഖ്യമന്ത്രിക്കു നേരെ മുളക് പൊടി ആക്രമണം നടത്താന്‍ ശ്രമിച്ചത്.

Image Credits: IANS