എഡിറ്റര്‍
എഡിറ്റര്‍
ജലസേചന കുംഭകോണം; അഴിമതിക്ക് പിന്നില്‍ പവാറും കുടുംബവുമെന്ന് ആരോപണം
എഡിറ്റര്‍
Friday 19th October 2012 12:28am

മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ ഭൂമി ജലസേചന അഴിമതികള്‍ക്ക് പിന്നിലെ യഥാര്‍ത്ഥ പ്രതികള്‍ കേന്ദ്രമന്ത്രി ശരത് പവാറും കുടുംബവുമാണെന്ന് വിവരാവകകാശ പ്രവര്‍ത്തകനും മുന്‍ ഐ.പി.എസ് ഓഫീസറുമായ വൈ.പി സിങ്.

Ads By Google

ഗഡ്ഗരിക്കും റോബര്‍ട്ട് വധേരയ്ക്കുമെതിരായ അഴിമതികള്‍ പുറത്ത് വിട്ട കെജ്‌രിവാള്‍ തെളിവുണ്ടായിട്ടും ശരത് പവാറിനെ കുറിച്ച് മൗനം പാലിക്കുന്നതില്‍ ദുരൂഹതയുണ്ടെന്നും സിങ് ആരോപിച്ചു.

അഴിമതി വിരുദ്ധ മുന്നണിയെ സ്വാര്‍ത്ഥ രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ സുപ്രധാന അഴിമതിയെ സംബന്ധിച്ച് വിവരങ്ങളെല്ലാം ലഭിച്ചിട്ടും എല്ലാ വസ്തുതകളും കെജ്‌രിവാള്‍ വെളിപ്പെടുത്തിയില്ല.

ചിലരെ തിരഞ്ഞ് പിടിച്ച് ആരോപണം ഉന്നയിക്കുകയായിരുന്നു. എന്തിനാണ് സത്യം ഒളിച്ചുവെച്ചത്. സംസ്ഥാനത്തെ വലിയ ജലസേചന പദ്ധതി കുംഭകോണത്തില്‍ ശരത് പവാറിന്റേയും കുടുംബത്തിന്റേയും  പങ്കിനെ സംബന്ധിച്ച് കെജ്‌രിവാള്‍ മൗനം പാലിച്ചു.

കുംഭകോണത്തില്‍  വന്‍ലാഭം നേടിയ പവാറിനെതിരെ വിവരങ്ങളെല്ലാം ഉണ്ടായിട്ടും അദ്ദേഹം മിണ്ടാതിരിക്കുന്നത് എന്തുകൊണ്ടാണെന്നും വൈ.പി സിങ് ചോദിച്ചു.

വിദര്‍ഭയിലെ നാഗ്പൂര്‍ ജില്ലയില്‍ അണക്കെട്ട് നിര്‍മിക്കാന്‍ ഏറ്റെടുത്ത സ്ഥലത്തില്‍ ബാക്കി വന്ന 100 ഏക്കര്‍ ചട്ടം ലംഘിച്ച് ഗഡ്ഗരിയുടെ ട്രസ്റ്റിന് കൈമാറിയെന്ന് കഴിഞ്ഞ ദിവസം കെജ്‌രിവാള്‍ ആരോപിച്ചിരുന്നു.

എന്നാല്‍ ശരത് പവാറും കുടുംബവുമാണ് ഈ അഴിമതിയുടെ കേന്ദ്രസ്ഥാനത്തെന്ന് ഇന്നലെ സിങ് രേഖകള്‍ സഹിതം വെളിപ്പെടുത്തി. തെളിവുകളെല്ലാം കെജ് രിവാളുമായി ചേര്‍ന്നാണ് സ്വീകരിച്ചത് എന്നാല്‍ പവാര്‍ കുടുംബത്തെ ഒഴിവാക്കി തനിക്ക് ആവശ്യമുള്ളതുമാത്രം  കെജ്‌രിവാള്‍ പുറത്തുവിട്ടു രേഖകള്‍ കൈയ്യിലുണ്ടായിരുന്നിട്ടും കെജ്‌രിവാള്‍ മൗനം പാലിച്ചത് ദുരൂഹമാണ്.

ലവാസ കോര്‍പ്പറേഷന്‍ പദ്ധതിക്ക് സുപ്രീം കോടതിയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാണ് അനുമതി നല്‍കിയതെന്ന് ശരത് പവാറിനെ ലക്ഷ്യം വെച്ച് അദ്ദേഹം പറഞ്ഞു. അഴിമതിയുടെ കേന്ദ്ര ബിന്ദു എന്‍.സി.പി നേതാവായിരുന്നു.

കര്‍ഷകരില്‍ നിന്നും ഏറ്റെടുത്ത ഭൂമി തിരിച്ചുനല്‍കണമെന്ന കെജ്‌രിവാളിന്റെ പ്രധാന വാദം സുപ്രീം കോടതി മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്ക് എതിരാണ്. അത്തരം ഭൂമി പൊതുലേലത്തിലൂടെ നല്‍കണമെന്നാണ് കോടതി ഉത്തരവിട്ടത്. അന്നാ ഹസാരെയുടേയും അഴിമതിയ്‌ക്കെതിരായ പോരാട്ടത്തിന്റേയും പേരില്‍ കെജ്‌രിവാള്‍ സ്വകാര്യ ലാഭം ലക്ഷ്യമാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു

മഹാരാഷ്ട്രയിലെ പൂന ജില്ലയിലെ 8000 കോടി രൂപയുടെ ലവാസ പദ്ധതിക്ക് ചട്ടം മറികടന്ന് സര്‍ക്കാര്‍ ഭൂമി അനുവദിച്ചത് പവാറിന് വേണ്ടിയാണെന്നും സിങ് ആരോപിച്ചു.

Advertisement