ആം ആദ്മിയെ വിജയത്തിലെത്തിക്കാന്‍ പ്രശാന്ത് കിഷോറിന്റെ തന്ത്രം; ചുമതലയേല്‍പ്പിച്ച് അരവിന്ദ് കെജ്രിവാള്‍
national news
ആം ആദ്മിയെ വിജയത്തിലെത്തിക്കാന്‍ പ്രശാന്ത് കിഷോറിന്റെ തന്ത്രം; ചുമതലയേല്‍പ്പിച്ച് അരവിന്ദ് കെജ്രിവാള്‍
ന്യൂസ് ഡെസ്‌ക്
Saturday, 14th December 2019, 11:43 am

ന്യൂദല്‍ഹി: ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആംആദ്മിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം ഏറ്റെടുത്ത് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. ദല്‍ഹി മുഖ്യമന്ത്രിയും ആദ്മി നേതാവുമായ അരവിന്ദ് കെജ്‌രിവാളാണ് ഇക്കാര്യം അറിയിച്ചത്. അടുത്ത വര്‍ഷം ആദ്യം ദല്‍ഹിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

2015 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 70 ല്‍ 67 സീറ്റും നേടിയായിരുന്നു കെജ്‌രിവാള്‍ അധികാരത്തിലെത്തിയത്.
2014 ല്‍ നരേന്ദ്രമോദിയെ പ്രധാനമന്ത്രി പദത്തിലെത്തിച്ച തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചതും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് വേണ്ടി പ്രവര്‍ത്തിച്ചതും പ്രശാന്ത് കിഷോര്‍ തന്നെയാണ്.

ബി.ജെ.പി സഖ്യകക്ഷിയായ ജനതാദള്‍ യുണൈറ്റഡ് വൈസ് പ്രസിഡണ്ട് പദവി സ്വീകരിച്ച് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച പ്രശാന്ത് കിഷോറിന് പാര്‍ട്ടിക്ക് വേണ്ടി തന്ത്രങ്ങള്‍ മെനയാന്‍ കഴിഞ്ഞിരുന്നില്ല. ജഗന്‍മോഹന്‍ റെഡിക്കൊപ്പം ചേര്‍ന്നാണ് അദ്ദേഹം വിജയിച്ചത്.

2015 ല്‍ നിതീഷ് കുമാറിന് വേണ്ടിയും 2019 ല്‍ മക്കള്‍ നീതി മയ്യം നേതാവ് കമല്‍ഹാസന് വേണ്ടിയും പ്രശാന്ത് കിഷോര്‍ പ്രവര്‍ത്തിച്ചിരുന്നു. മക്കള്‍ നീതി മയ്യവുമായുള്ള കരാര്‍ ജനുവരിയില്‍ അവസാനിക്കും.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ