എഡിറ്റര്‍
എഡിറ്റര്‍
വോട്ടിങ് മെഷീനുകള്‍ പരിശോധിക്കാമെന്നാണെങ്കില്‍ എന്തേ ഔദ്യോഗിക കുറിപ്പിറക്കാത്തത്?; തെരഞ്ഞെടുപ്പ് കമ്മീഷനോട് അരവിന്ദ് കെജ്‌രിവാള്‍
എഡിറ്റര്‍
Thursday 13th April 2017 2:45pm


ന്യൂദല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വോട്ടിങ് മെഷീനുകള്‍ പരിശോധിക്കാന്‍ അനുമതി നല്‍കിയെങ്കില്‍ എന്തേ ഔദ്യോഗിക പ്രഖ്യാപനം നടത്താത്തതെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. പാര്‍ട്ടികള്‍ക്ക് മെഷീനുകള്‍ പരിശോധിക്കാമെന്ന വാര്‍ത്തകള്‍ പുറത്ത് വന്നതിന്റെ അടിസ്ഥാനത്തിലാണ് വാര്‍ത്തയുടെ ആധികാരികതയെ ചോദ്യം ചെയ്ത് കെജ്‌രിവാള്‍ രംഗത്തെത്തിയത്.


Also read ‘ഒടുവില്‍ തനിനിറം പുറത്തെടുത്ത് യോഗി’; പിന്നോക്ക സമുദായത്തിനുള്ള ഉന്നത വിദ്യാഭ്യസ സംവരണങ്ങള്‍ എടുത്ത് കളഞ്ഞ് യു.പി സര്‍ക്കാര്‍


തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് കെജ്‌രിവാള്‍ വാര്‍ത്തകളെക്കുറിച്ചുള്ള സംശയം പ്രകടിപ്പിച്ചത്. തെറ്റായ വാര്‍ത്തയാണോ ഇതെന്നും വാര്‍ത്തകളോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗികമായി പ്രതികരിക്കാത്തത് എന്താണെന്നും ചോദിച്ച കെജ്‌രിവാള്‍ വാര്‍ത്തകളുടെ ഉറവിടം എതാണെന്നും ആരാഞ്ഞു.

നേരത്തെ പ്രതിപക്ഷ നേതാക്കളുടെ സംഘം രാഷ്ട്രപതിയെ കണ്ടതിന് പിന്നാലെയാണ് പാര്‍ട്ടികള്‍ക്ക് മെഷീനുകള്‍ പരിശോധിക്കാന്‍ അവസരം നല്‍കുന്നു എന്ന് തെരഞ്ഞൈടുപ്പ് കമ്മീഷന്‍ പറഞ്ഞതായുള്ള വാര്‍ത്തകള്‍ പുറത്ത് വന്നത്. മെയ് ആദ്യവാരമാകും പാര്‍ട്ടികള്‍ക്ക് അവസരം നല്‍കുകയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

യു.പി ഫലപ്രഖ്യാപനത്തതിന് പിന്നാലെയാണ് മെഷീനുകളില്‍ കൃത്രിമം നടന്നെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തുന്നത്. പരാതിയുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെയും രാഷ്ട്രപതിയെയുമായിരുന്നു നേതാക്കള്‍ കണ്ടത്.

എന്നാല്‍ പാര്‍ട്ടി നിലപാടിന് വിപരീത അഭിപ്രായവുമായി കോണ്‍ഗ്രസ് നേതാക്കളായ വീരപ്പ മൊയ്‌ലിയും അമരീന്ദര്‍ സിങും രംഗത്തെത്തിയിരുന്നു. അങ്ങിനെ എന്തെങ്കിലും അപാകതകള്‍ ഉണ്ടായരുന്നെങ്കില്‍ താന്‍ മുഖ്യമന്ത്രിയാകുമായിരുന്നില്ലലോ എന്നായിരുന്നു അമരീന്ദര്‍ സിങ്ങിന്റെ പരാമര്‍ശം.

Advertisement