'അദ്ദേഹം തുക്കഡെ തുക്കഡെ സംഘത്തെ അനൂകൂലിക്കുന്നു'; അരവിന്ദ് കെജ്രിവാളിനെതിരെ അമിത്ഷാ
national news
'അദ്ദേഹം തുക്കഡെ തുക്കഡെ സംഘത്തെ അനൂകൂലിക്കുന്നു'; അരവിന്ദ് കെജ്രിവാളിനെതിരെ അമിത്ഷാ
ന്യൂസ് ഡെസ്‌ക്
Sunday, 5th January 2020, 8:02 pm

ന്യൂദല്‍ഹി: അരവിന്ദ് കെജ്രിവാള്‍ ‘തുക്‌ഡെ തുക്‌ഡെ’ സംഘത്തെ അനുകൂലിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.

ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി മുന്‍ സ്റ്റുഡന്റ്സ് യൂണിയന്‍ നേതാവ് കനയ്യകുമാറിനെയും മറ്റുള്ളവരെയും 2016 ലെ രാജ്യദ്രോഹക്കേസില്‍ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കാത്തതിലൂടെ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ തുക്‌ഡെ തുക്‌ഡെ സംഘത്തെ അനുകൂലിച്ചുവെന്ന് അമിത് ഷാ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ദല്‍ഹിയിലെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതില്‍ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും പാര്‍ട്ടി പരിപാടിയില്‍
അമിത് ഷാ അവകാശപ്പെട്ടതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയതു.

”രാജ്യതലസ്ഥാനത്ത് 15 ലക്ഷം സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കാമെന്ന് അവര്‍ ഉറപ്പ് പറഞ്ഞിരുന്നു. ഇതുവരേയും അത് നടപ്പാക്കിയില്ല. കരാറടിസ്ഥാനത്തില്‍ ജോലിചെയ്യുന്ന അധ്യാപകരേയും ജീവനക്കാരേയും സ്ഥിപപ്പെടുത്താമെന്ന് പറഞ്ഞിരുന്നു. അതും ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ദല്‍ഹിയില്‍ എന്തൊക്കെ വികസനം കൊണ്ടുവരാന്‍ ശ്രമിച്ചാലും അതിനൊക്കെ കെജ്രിവാള്‍ വിലങ്ങുതടിയാവുകയാണ്. ഇപ്പോള്‍ ദല്‍ഹിയിലെ ജനങ്ങള്‍ക്ക് അവരെ നന്നായി മനസ്സിലായിട്ടുണ്ട്.”അമിത് ഷാ പറഞ്ഞു.

കെജ്രിവാള്‍ പൊതുപണം പരസ്യങ്ങള്‍ക്ക് വേണ്ടി ധൂര്‍ത്ത് ചെയ്യുകയാണെന്നും ആളുകളെ കുറച്ചു കാലം പറ്റിക്കാമെന്നും പക്ഷേ എല്ലായിപ്പോഴും അത് നടക്കില്ലെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

നേരത്തെ പൗരത്വഭേദഗതി നിയമത്തിനെതിരെ കേന്ദ്രസര്‍ക്കാറിനെതിരെ ശക്തമായി പ്രതികരിച്ച് കെജ്രിവാള്‍ രംഗത്തുവന്നിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പൗരത്വ നിയമം ഒരേ പോലെ ഹിന്ദുക്കളെയും മുസ്ലിങ്ങളെയും ബാധിക്കുമെന്നും കേന്ദ്രം ആദ്യം ഇവിടുത്തെ പൗരന്മാരുടെ കാര്യമാണ് നോക്കേണ്ടത് എന്നിട്ടാണ് മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരുടേത് എന്നുമാണ് അദ്ദേഹം പറഞ്ഞത്.
പാകിസ്താന്‍ ഇന്ത്യയിലേക്ക് ഹിന്ദു ചാരന്മാരെ അയക്കില്ലെന്ന് പറയാന്‍ എന്ത് ഉറപ്പാണുള്ളതെന്നും കെജ്രിവാള്‍ ചോദിച്ചിരുന്നു.