എഡിറ്റര്‍
എഡിറ്റര്‍
ധൈര്യമുണ്ടെങ്കില്‍ വാദപ്രതിവാദത്തിന് തയ്യാറാകണം: ഷീലാ ദീക്ഷിതിനെ വെല്ലുവിളിച്ച് കെജ്‌രിവാള്‍
എഡിറ്റര്‍
Wednesday 26th June 2013 12:43am

kejri

ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്  ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്‌രിവാളിന്റെ വെല്ലുവിളി. മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടെങ്കില്‍ ഒരു വാദപ്രതിവാദത്തിന് തയ്യാറാകണമെന്നും തിയ്യതിയും സമയവും മുഖ്യമന്ത്രിക്ക് തീരുമാനിക്കാമെന്നും കെജ്‌രിവാള്‍ പറഞ്ഞു.
Ads By Google

മുഖ്യമന്ത്രിയെ വ്യക്തിപരമായി ലക്ഷ്യം വയ്ക്കുന്ന ആരോപണങ്ങള്‍ അവസാനിപ്പി ക്കണമെന്നും ഡല്‍ഹി രാഷ്ട്രീയത്തെ മലീമസമാക്കുന്നത് നിര്‍ത്തണമെന്നും ആവശ്യപ്പെട്ട് ഷീലാ ദീക്ഷിതിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി പവന്‍ ഖേര നല്‍കിയ കത്തിനോട് പ്രതികരിക്കുകയായിരുന്നു കേജ്‌രിവാള്‍.

വാട്ടര്‍ ബില്‍, വനിതാ സംരക്ഷണം തുടങ്ങിയ വിഷയങ്ങളില്‍ ഡിബേറ്റിന് തയാറാകണമെന്ന് കേജ്‌രിവാള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
രാംലീലാ മൈതാനത്തുവച്ച് ഡിബേറ്റ് നടത്താം.

പൊതുജനങ്ങളുടെ മുന്നല്‍ നിന്ന് തന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ തയ്യാറാകണം. എന്നാല്‍ തന്റെ ഈ ആവശ്യം മുഖ്യമന്ത്രി അംഗീകരിക്കില്ലെന്ന് വ്യക്തമായി അറിയാമെന്നും ഷീലാ ദീക്ഷിതിന് അയച്ച കത്തില്‍ അദ്ദേഹം പറഞ്ഞു.

നിലവില്‍ ദല്‍ഹി നിയമസഭയിലുള്ള കോണ്‍ഗ്രസ് അംഗങ്ങളില്‍ 16 പേര്‍ ഗുരുതരമായ ക്രമിനില്‍ കേസുകളില്‍ പ്രതികളാണെന്നും വരുന്ന തെരഞ്ഞെടുപ്പില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് ടിക്കറ്റ് നിഷേധിക്കാന്‍ മുഖ്യമന്ത്രി തയാറാകുമോ എന്നും അദ്ദേഹം കത്തില്‍ ചോദിക്കുന്നു.

Advertisement