അരുണാചല്‍പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവിന് കൊവിഡ് സ്ഥിരീകരിച്ചു
Covid19
അരുണാചല്‍പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവിന് കൊവിഡ് സ്ഥിരീകരിച്ചു
ന്യൂസ് ഡെസ്‌ക്
Tuesday, 15th September 2020, 9:01 pm

ന്യൂദല്‍ഹി; അരുണാചല്‍പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവിന് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച വിവരം അദ്ദേഹം തന്നെ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു.

ഔദ്യോഗിക സന്ദര്‍ശനത്തിനായി ദല്‍ഹിയില്‍ എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ 12നാണ് ഖണ്ഡു ദല്‍ഹിയിലെത്തിയത്.

‘എനിക്ക് ആര്‍.ടി-പിസിആര്‍ ടെസ്റ്റുകള്‍ നടത്തിയിരുന്നു. പരിശോധനഫലം പൊസിറ്റീവാണ്. പനിയോ മറ്റ് ലക്ഷണങ്ങളോ ഒന്നുമില്ല. മറ്റുള്ളവരിലേക്ക് പകരാതിരിക്കാന്‍ സ്വയം ക്വാറന്റീനില്‍ പ്രവേശിക്കുന്നു’- അദ്ദേഹം ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ദിവസങ്ങളില്‍ അദ്ദേഹവുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ ക്വാറന്റീനില്‍ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിരിക്കുകയാണ്.

കഴിഞ്ഞദിവസം ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗലക്ഷണങ്ങളൊന്നുമില്ലെന്നും താന്‍ പൂര്‍ണ്ണ ആരോഗ്യവാനാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.

ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം സ്വയം ക്വാറന്റീനില്‍ പോകുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ