Administrator
Administrator
അരു­ണാ­ചല്‍ തര്‍­ക്ക സ്ഥ­ല­മെ­ന്ന് ചൈ­ന; അ­വി­ഭാ­ജ്യ ഘ­ട­ക­മെ­ന്ന് ഇ­ന്ത്യ
Administrator
Wednesday 14th October 2009 10:05am

arunachal-pradeshന്യൂഡല്‍ഹി: ഇ­രു­ണാ­ചല്‍ പ്ര­ദേ­ശു­മാ­യി ബ­ന്ധ­പ്പെ­ട്ട് ഇന്ത്യ-ചൈ­ന വി­വാ­ദം വീ­ണ്ടും. പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സ­ിങിന്റെ അരുണാചല്‍പ്രദേശ് സ­ന്ദര്‍­ശ­ന­ം അ­തൃ­പ്­തി­യു­ള­വാ­ക്കു­ന്ന­താ­ണെ­ന്നാ­യി­രുന്നു ചൈ­ന­യു­ടെ പ്ര­തി­ക­രണം. എ­ന്നാല്‍ ചൈ­ന­യു­ടെ പ­രാ­മര്‍­ശ­ത്തോട് ഇന്ത്യ ശക്തമായി പ്രതികരിച്ചു. ദക്ഷിണ ടിബറ്റ് എന്നു ചൈന അവകാശപ്പെടുന്ന അരുണാചല്‍ പ്രദേശില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് നടത്തിയ സന്ദര്‍­ശ­ന­ത്തെ­യാണ് ചൈ­ന വി­മര്‍­ശി­ച്ച­ത്.

ചൈനയും ഇന്ത്യയുമായുള്ള അതിര്‍ത്തി തര്‍ക്കങ്ങള്‍, ഔദ്യോഗികമായി ഇതുവ­രെ പരിഹരിക്കപ്പെട്ടിട്ടില്ലെന്നും അതിര്‍ത്തിയില്‍ കിഴക്കന്‍ മേഖലയിലുള്ള പ്രദേശങ്ങള്‍ സംബന്ധിച്ച് തങ്ങളുടെ നിലപാടില്‍ മാറ്റമില്ലെന്നുമാണ് ചൈനയുടെ വിദേശമന്ത്രാലയവക്താവ് ഷാവോക്‌­സു പറഞ്ഞത്. തങ്ങളുടെ ആശങ്കകള്‍ കണക്കിലെടുക്കാതെ ‘ഇന്ത്യന്‍ നേതാവ്’ തര്‍ക്കപ്രദേശം സന്ദര്‍ശിച്ചതില്‍ ചൈനക്ക് കടുത്ത അതൃപ്തിയുണ്ട്. ‘വിവാദഭൂമിയില്‍ അസ്വസ്ഥതകളുണ്ടാക്കാതെ ചൈന – ഇന്ത്യ ബന്ധങ്ങളുടെ ആരോഗ്യകരമായ വികസനത്തെ പരിപോഷിപ്പിക്കാന്‍ തയാറാകണമെന്ന ചൈനയുടെ താല്‍പര്യം കണക്കിലെടുക്കണമെന്ന് ഇന്ത്യയോടു ഞങ്ങള്‍ ആവശ്യപ്പെടുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ആരോഗ്യകരമായിരിക്കണമെങ്കില്‍ ഇത്തരം അസ്വസ്ഥതകള്‍ ഒഴിവാ­ക്ക­ണ­മെന്നും­ ചൈനീസ് വിദേശമന്ത്രാലയത്തിന്റെ വെബ്‌­സൈറ്റില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ പറയുന്നു.

എ­ന്നാല്‍ അരുണാചല്‍ ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. വിദേ­ശ കാ­ര്യ­മ­ന്ത്രി എ­സ് എം കൃ­ഷ്­ണ­യാ­ണ് പ്ര­തി­ക­ര­ണ­വു­മാ­യി രംഗ­ത്ത് വ­ന്നത്. ഇന്ത്യയും ചൈനയുമായി അതിര്‍ത്തിത്തര്‍ക്കം സംബന്ധിച്ചു ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കേ ഇത്തരം പരാമര്‍ശ­ങ്ങള്‍ ഗു­ണ­പ­ര­മ­ല്ലെന്ന് ഇന്ത്യ ഓര്‍മിപ്പി­ച്ചു.
മറ്റുള്ളവര്‍ എന്തു പറഞ്ഞാലും അരുണാചല്‍പ്ര­ദേശ് അഖണ്ഡ ഇന്ത്യയുടെ ഭാഗമാണ്. ചൈനയുടെ പ്രതി­കരണം നി­രാ­ശാ­ജ­നവും ഉത്കണ്ഠ­യു­ണ്ടാ­ക്കു­ന്ന­താ­ണെന്നും വി­ദേ­ശ­കാ­ര്യ­മ­ന്ത്രാല­യം വ്യ­ക്ത­മാക്കി. ചൈനീസ് അംബാസഡര്‍ ഷാങ് യാന്‍ ചൊവ്വാഴ്ച വിദേശകാര്യ മന്ത്രാലയത്തിലെത്തി ഈസ്റ്റ് ഏഷ്യാ വിഭാഗം ജോയിന്റ് സെക്രട്ടറി വിജയ് ഗോഖലെയെ കണ്ടപ്പോഴും ചൈ­നീ­സ് നി­ല­പാ­ടില്‍ കടുത്ത പ്രതിഷേധം അറിയി­ച്ചു.

ഇന്ത്യയും ചൈനയും തമ്മില്‍ വര്‍ഷങ്ങളായി അതിര്‍ത്തിത്തര്‍ക്കം നിലനില്‍ക്കുകയാണ്. ജമ്മു – കശ്മീരിലെ ഇന്ത്യയുടെ 43,180 ചതുരശ്ര കിലോമീറ്റര്‍ സ്ഥലം ചൈന കൈവശം വച്ചിരിക്കുന്നുവെന്ന് ഇ­ന്ത്യ ആ­രോ­പി­ക്കു­ന്നുണ്ട്. അതേസമയം, അരുണാചല്‍പ്രദേശില്‍ ചൈനയുടെ 90,000 ചതുരശ്ര കിലോമീറ്റര്‍ സ്ഥലം ഇന്ത്യ കയ്യടക്കിവച്ചിരിക്കുന്നു എന്നാണു ചൈ­ന­യു­ടെ ആ­രോ­പ­ണം.

അ­രു­ണാചല്‍ അതിര്‍ത്തിയില്‍ കഴിഞ്ഞമാസം ചൈന ചെറി­യ രീ­തി­യില്‍ കടന്നു­കയ­റ്റം ന­ട­ത്തി­യി­രു­ന്നു. ഇന്ത്യയുടെ വ്യോമമേഖലയിലൂടെ ഹെലികോപ്റ്റര്‍ പറത്തുകയും ലഡാക്ക് മേഖലയില്‍ നിയന്ത്രണരേഖ മറികടന്ന് ഒന്നര കിലോമീറ്ററോളം ഭാഗത്തേക്ക് സൈനികര്‍ കടന്നുകയറുകയും ചെയ്­തു­വെ­ന്ന് മാ­ധ്യ­മ­ങ്ങള്‍ റി­പ്പോര്‍­ട്ട് ചെ­യ്­തി­രു­ന്നു. പാറക്കെട്ടുകളിലും മറ്റും ചുവപ്പുചായ­മ­ടി­ക്കു­കയും ചൈ­ന­യെ­ന്ന് എ­ഴു­തു­കയും ചെ­യ്­തതും വി­വാ­ദ­മായി. എ­ന്നാല്‍ ഇ­തെല്ലാം അ­തിര്‍­ത്തി­യില്‍ പ­തി­വാ­യി ഉ­ണ്ടാ­വാ­റു­ള്ള­താ­ണെന്നും പു­തു­താ­യി ചൈ­ന­യു­ടെ ഭാഗ­ത്ത് നിന്ന് പ്ര­കോ­പ­ന­പ­ര­മാ­യി ഒന്നും ഉ­ണ്ടാ­യി­ട്ടി­ല്ലെ­ന്നു­മാ­യി­രു­ന്നു ഇ­ന്ത്യ­യു­ടെ നി­ല­പാ­ട്. ഇ­ത് സം­ബ­ന്ധി­ച്ച് വാര്‍­ത്ത പ്ര­സി­ദ്ധീ­ക­രി­ച്ച മാ­ധ്യ­മങ്ങ­ളെ സര്‍­ക്കാര്‍ വി­മര്‍­ശി­ക്കു­കയും ചെ­യ്­തി­രുന്നു. ലഡാക്കില്‍ ചൈനാസൈനികരുടെ വെടിയേറ്റ് ഇന്ത്യന്‍ സൈനികര്‍ക്ക് പരിക്കേറ്റുവെ­ന്ന വ്യാജവാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ നടപ­ടിക്ക് സര്‍ക്കാര്‍നീക്കമുണ്ടാ­യി.

ഇതിനു പിന്നാലെ ജമ്മു കശ്മീരില്‍നിന്നുള്ളവര്‍ക്ക് വ്യത്യസ്ത വിസ നല്‍കിക്കൊണ്ടും ചൈ­ന വി­വാ­ദ­മു­ണ്ടാക്കി. ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍നിന്നുള്ളവര്‍ക്ക് വിസ പാസ്‌­പോര്‍ട്ടില്‍ പതിച്ചു നല്‍കുമ്പോള്‍ ജമ്മു കശ്മീരില്‍നിന്നുള്ളവര്‍ക്ക് വിസ പ്രത്യേകം കടലാസില്‍ അടിച്ചുനല്‍കുകയാ­ണ് ചൈ­ന ചെ­യ്­തത്. ഇതിനെതിരെ ഇന്ത്യ ചൈനയെ പ്രതിഷേധമറിയിക്കുകയും ചെയ്തു. അരുണാചലിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി ഏഷ്യന്‍ ഡെവലപ്‌­മെന്റ് ബാങ്കില്‍നിന്നുള്ള വായ്പയുടെ ഒരു ഗഡു ചൈന ഇടപെട്ട് തടസ്സപ്പെടുത്തുകയുണ്ടായി. ടിബറ്റന്‍ ആത്മീയ നേതാവ് ദലൈ ലാമയുടെ അരുണാചല്‍ സന്ദര്‍ശനത്തിലും ചൈന എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇ­തി­നി­ടെ ചൈ­ന­യില്‍ നി­ന്ന് ഇന്റര്‍­നെ­റ്റ് വ­ഴി ഭീഷ­ണി സ­ന്ദേ­ശ­മെ­ത്തി­യ­ത് വാര്‍­ത്ത­യാ­യി­രുന്നു. അ­രു­ണാ­ചലും ഡല്‍­ഹിയും ചൈ­ന ക­യ്യ­ട­ക്കു­മെ­ന്നുള്‍­പ്പെ­ടെ­യു­ള്ള ഭീ­ഷ­ണി­ക­ളാ­യി­രു­ന്നു ഇന്റര്‍­നെ­റ്റ് വ­ഴി ഇ­ന്ത്യ­യി­ലെ­ത്തി­യത്.


Advertisement