എഡിറ്റര്‍
എഡിറ്റര്‍
കള്ളപ്പണം പിടിക്കുക മാത്രമായിരുന്നില്ല ലക്ഷ്യം; നോട്ട് നിരോധനത്തിന് ന്യായീകരണവുമായി അരുണ്‍ ജെയ്റ്റ്‌ലി
എഡിറ്റര്‍
Wednesday 30th August 2017 9:04pm

 

ന്യൂദല്‍ഹി: നോട്ടു നിരോധനം കൊണ്ട് ലക്ഷ്യം വെച്ചത് കള്ളപ്പണമാത്രമായിരുന്നില്ലെന്ന് കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. നിരോധിച്ച നേട്ടുകളില്‍ 99 ശതമാനവും തിരിച്ചു വന്നെന്ന ആര്‍.ബി.ഐയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു ജെയ്റ്റ്‌ലിയുടെ പ്രതികരണം.

നോട്ടുനിരോധനം രാജ്യത്തെ നികുതി ദായകരുടെ എണ്ണം കൂട്ടി. ഇടപാടുകള്‍ ഡിജിറ്റല്‍ വല്‍ക്കരിക്കുകയും നോട്ടുകളുടെ ഉപയോഗം കുറക്കുകയും ചെയ്തു. അദ്ദേഹം പറഞ്ഞു.

കള്ളപ്പണത്തിനെതിരെ നടപടിയെടുക്കാത്തവര്‍ ഇപ്പോള്‍ തെറ്റിദ്ധാരണകള്‍ പരത്തുന്നു എന്നും അദ്ദേഹം പറഞ്ഞു. നോട്ടുനിരോധനത്തിന്റെ കണക്കുകള്‍ റിസര്‍വ് ബാങ്ക് ഇന്ന് പുറത്ത് വിട്ടിരുന്നു. അസാധുവാക്കിയ 1000,500 നോട്ടുകളില്‍ 90 ശതമാനവും തിരിച്ചെത്തിയെന്നാണ് ആര്‍.ബി.ഐയുടെ വാര്‍ഷിക വരുമാനറിപ്പോര്‍ട്ടില്‍ പറയുന്നത്. നോട്ടു നിരോധനത്തിനുശേഷം ഇതാദ്യമായാണ് റിസര്‍വ് ബാങ്ക് ഇതിന്റെ കണക്കുകള്‍ പുറത്തുവിട്ടത്


Also read ‘കുറഞ്ഞ സേനയെ ഉപയോഗിച്ച് കൂടുതല്‍ നാശനഷ്ടമുണ്ടാക്കുന്നത് കുറച്ചില്ലേ..?’ സംഘര്‍ഷത്തെ നേരിട്ട സര്‍ക്കാര്‍ രീതിയെ സ്വയം പുകഴ്ത്തി ഹരിയാന മുഖ്യമന്ത്രി


കഴിഞ്ഞ വര്‍ഷം നവംബര്‍ 8 നായിരുന്നു രാജ്യത്തെ 1000,500 രൂപയുടെ കറന്‍സികള്‍ നിരോധിച്ചത്. രാജ്യത്തെ കള്ളപ്പണം പിടിച്ചെടുക്കാനും ഭീകരവാദം തടയാനുമാണ് നിരോധനമെന്നാണ് രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നത്.

പിന്‍വലിച്ച 1000 രൂപയുടെ 6.7 ലക്ഷം കോടി രൂപയില്‍ 8900 കോടി രൂപ മാത്രമാണ് ഇനിയും തിരിച്ചുവരാത്തതുള്ളത്. അതായത് 1000 രൂപ കറന്‍സിയുടെ 99 ശതമാനവും തിരിച്ചെത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

Advertisement