എഡിറ്റര്‍
എഡിറ്റര്‍
രാഹുലിന്റെ കുടുംബാധിപത്യത്തെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ തന്നെ ലജ്ജിപ്പിച്ചെന്ന് അരുണ്‍ജെയ്റ്റ്‌ലി
എഡിറ്റര്‍
Tuesday 19th September 2017 8:16pm


ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കുടുംബാധിപത്യത്തെ കുറിച്ചുള്ള പരാമര്‍ശത്തില്‍ തനിക്ക് ലജ്ജ തോന്നുന്നുവെന്ന് കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. കുടുംബാധിപത്യത്തെ വലിയ കാര്യമായാണ് ഇപ്പോഴും പലരും കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ദീര്‍ഘകാല അടിസ്ഥാനത്തില്‍ അത് കടുത്ത ബാധ്യതയായി മാറുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. രാഹുലിന്റെ പരാമര്‍ശത്തിനെതിരെ മുമ്പ് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുമ ബോളിവുഡ് താരം ഋഷി കപ്പൂറും രംഗത്തെത്തിയിരുന്നു.

ഇന്ത്യന്‍ രാഷ്ട്രീയം നേരിടുന്ന പ്രധാന പ്രശ്നം കുടുംബവാഴ്ചയാണെന്നും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും കുടുംബാധിപത്യം നിലനില്‍ക്കുന്നുണ്ടെന്നും. കുടുംബവാഴ്ചയുടെ പേരില്‍ കോണ്‍ഗ്രസിനെ മാത്രം കുറ്റപ്പെടുത്തുന്നതില്‍ അര്‍ഥമില്ലെന്ന് കാലിഫോര്‍ണിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളോട് സംസാരിക്കുന്നതിനിടെ രാഹുല്‍ പറഞ്ഞിരുന്നു. താന്‍ മാത്രമല്ല കുടുംബ പാരമ്പര്യത്തിന്റെ കരുത്തില്‍ വന്നതെന്നും അഖിലേഷ് യാദവ്, എം.കെ.സ്റ്റാലിന്‍, അഭിഷേക് ബച്ചന്‍, തുടങ്ങിയവരും ഇതേ പാരമ്പര്യത്തിന്റെ പിന്‍തുടര്‍ച്ചക്കാര്‍ ആണെന്നും അദ്ദേഹം പറഞ്ഞിരുന്നു.


Also Read ‘കണ്ണേട്ടനൊരു കക്കൂസ്’; പെട്രോള്‍ വിലവര്‍ധനയില്‍ കണ്ണന്താനത്തിന്റെ വിവാദ പ്രസ്താവനയില്‍ ക്ലോസറ്റ് സമ്മാനിച്ച് മഹാരാജാസിലെ കെ.എസ്.യു


കാലിഫോര്‍ണിയയിലെ സംവാദത്തിനിടെ എന്‍.ഡി.എ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ രാഹുല്‍ ഗാന്ധിയുയര്‍ത്തിയിരുന്നു. രാജ്യത്തെ പ്രശ്നങ്ങള്‍ക്കെല്ലാം കാരണക്കാര്‍ ബി.ജെ.പിയാണെന്നും അദ്ദേഹം വിമര്‍ശനമുയര്‍ത്തിയിരുന്നു.

Advertisement