തെരഞ്ഞെടുപ്പെത്തി ഇനി കുറച്ച് മിമിക്രിയും പാരഡിപാട്ടുകളുമാവാം
രോഷ്‌നി രാജന്‍.എ

കൊവിഡിനെത്തുടര്‍ന്ന് എട്ടൊമ്പത് മാസമായി തൊഴില്‍ ഇല്ലാതിരുന്ന കലാകാരന്‍മാര്‍ തെരഞ്ഞെടുപ്പ് രംഗത്തേക്ക് ചുവടു വെച്ചിരിക്കുകയാണ്. സ്ഥാനാര്‍ത്ഥികളായല്ല കലാകാരന്‍മാര്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുന്നത്. മറിച്ച് സ്ഥാനാര്‍ത്ഥികളുടെയും മറ്റ് പ്രമുഖ രാഷ്ട്രീയ നേതാക്കളുടെയും ശബ്ദത്തില്‍ മിമിക്രി ചെയ്തും പാരഡിപ്പാട്ടുകള്‍ പാടിയും പ്രചരണത്തിനുവേണ്ട പരിപാടികള്‍ ഒരുക്കിയെടുത്തു കൊണ്ടാണ് കലാകാരന്‍മാര്‍ രംഗത്തു വന്നിരിക്കുന്നത്.

കോഴിക്കോടുള്ള ചില കലാകാരന്‍മാരാണ് കാരപ്പറമ്പ് എഡിറ്റ്‌ലാന്‍ഡ് സ്റ്റുഡിയോയില്‍ ഇരുന്നുകൊണ്ട് കുഞ്ഞാലിക്കുട്ടിയുടെയും അച്ഛുതാനന്ദന്റെയും പിണറായി വിജയന്റെയുമെല്ലാം ശബ്ദത്തില്‍ പ്രചരണ വീഡിയോകള്‍ തയ്യാറാക്കുന്നത്.

കൊവിഡ് കാലത്ത് തൊഴില്‍ ചെയ്യാന്‍ കഴിയാതെ വന്ന സാഹചര്യത്തെക്കുറിച്ചും സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ചും തുറന്നു പറയുകയാണ് കലാകാരന്‍മാര്‍.

 

 

രോഷ്‌നി രാജന്‍.എ
മഹാരാജാസ് കോളജില്‍ നിന്നും കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദം, കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസത്തില്‍ നിന്നും പി.ജി ഡിപ്ലോമ. ഇപ്പോള്‍ ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി.