| Sunday, 21st April 2013, 12:29 pm

പറഞ്ഞാല്‍ തീരാത്ത പൂരപ്പെരുമയിലൂടെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

പൂരങ്ങളുടെ പൂരമെന്ന വിശേഷണത്തിനപ്പുറം നാദവര്‍ണ്ണശബ്ദ വിസ്മയങ്ങള്‍ സമന്വയിക്കുന്ന പ്രൗഢഗംഭീരമായ ഒരു സാംസ്‌കാരികോത്സവം കൂടെയാണ് അത്. ജാതി മത ദേശഭാഷാന്തരങ്ങള്‍ക്ക് അതിരുകള്‍ തീര്‍ക്കാനാവാത്ത മഹത്തരമായ ഒരു തലം കൂടെ തൃശ്ശൂര്‍ പൂരത്തിനുണ്ടെന്ന് അവിടെ തടിച്ചു കൂടുന്ന പുരുഷാരം സാക്ഷ്യപ്പെടുത്തുന്നു. കലാകാരന്മാരുടേയും ആസ്വാദകരുടേയും ഏറ്റവും വലിയ സംഗമവേദി. മേടമാസത്തിലെ പൂരം നാളിലാണ് തൃശ്ശൂര്‍ പൂരം.

എസ്സേയ്‌സ് /സതീഷ് കുമാര്‍

ഐതിഹ്യവും ചരിത്രവും വേര്‍തിരിക്കുവാന്‍ ആകാത്തവിധം പരസ്പരം ഇഴുകിച്ചേര്‍ന്നു കിടക്കുന്ന ശാന്തമായ വടക്കുംനാഥ സന്നിധി.  അവിടെയാണ് ലോകത്തിന്റെ കണ്ണും കാതും മനസ്സും ഒഴുകിയെത്തുന്ന വിശ്വവിസ്മയമായ തൃശ്ശൂര്‍ പൂരം അരങ്ങേറുന്നത്.[]

പൂരങ്ങളുടെ പൂരമെന്ന വിശേഷണത്തിനപ്പുറം നാദവര്‍ണ്ണശബ്ദ വിസ്മയങ്ങള്‍ സമന്വയിക്കുന്ന പ്രൗഢഗംഭീരമായ ഒരു സാംസ്‌കാരികോത്സവം കൂടെയാണ് അത്. ജാതി മത ദേശഭാഷാന്തരങ്ങള്‍ക്ക് അതിരുകള്‍ തീര്‍ക്കാനാവാത്ത മഹത്തരമായ ഒരു തലം കൂടെ തൃശ്ശൂര്‍ പൂരത്തിനുണ്ടെന്ന് അവിടെ തടിച്ചു കൂടുന്ന പുരുഷാരം സാക്ഷ്യപ്പെടുത്തുന്നു.   കലാകാരന്മാരുടേയും ആസ്വാദകരുടേയും ഏറ്റവും വലിയ സംഗമവേദി. മേടമാസത്തിലെ പൂരം നാളിലാണ് തൃശ്ശൂര്‍ പൂരം.

പൂരത്തിന്റെ ഉല്‍ഭവത്തെ കുറിച്ച് വിഭിന്നമായ അഭിപ്രായങ്ങള്‍ നിലനില്‍ക്കുമ്പോളും ഇന്ന് കാണുന്ന രീതിയില്‍ തൃശ്ശൂര്‍ പൂരത്തെ ചിട്ടപ്പെടുത്തിയത് അധുനിക തൃശ്ശൂരിന്റെ ശില്പിയായ ശക്തന്‍ തമ്പുരാനാണ് എന്നതില്‍ തര്‍ക്കമില്ല.

ഉല്‍ഭവ കഥകളില്‍ ഏറ്റവും വിശ്വസനീയമെന്ന് കരുതപ്പെടുന്നത് പണ്ട് ആറാട്ടുപുഴ പൂരത്തിന് പങ്കെടുക്കുവാന്‍ തൃശ്ശൂരില്‍ നിന്നും ദേവീദേവന്മാര്‍ ആനപ്പുറത്ത് എഴുന്നള്ളാറുണ്ടായിരുന്നു.

ഒരിക്കല്‍ ഈ യാത്രയ്ക്കിടെ മഴ പെയ്തു. ഇതേ തുടര്‍ന്ന് യാത്ര നിര്‍ത്തി ദേവീദേവന്മാരുടെ തിടമ്പ് ഒരു ആലയില്‍ ഇറക്കിവെച്ചു. മഴ മാറിയപ്പോള്‍ ആറാട്ടുപുഴ പാടത്തേക്ക് യാത്രതുടര്‍ന്നു.

എന്നാല്‍ താണകുലത്തില്‍ പെട്ടവരുടെ ആലയില്‍ തിടമ്പ് ഇറക്കിവെച്ച് തൊട്ടുതീണ്ടിയതിനാല്‍  പെരുവനത്തെ ഗ്രാമാധികാരികള്‍ പ്രവേശനം നിഷേധിച്ച് ഉത്സവചടങ്ങുകളില്‍ നിന്നും  പുറത്താക്കി.

ഇതേതുടര്‍ന്ന് അപമാനിതരായ തൃശ്ശൂരിലെ പ്രമുഖരും അധികാരികളും ചേര്‍ന്ന് വടക്കുംനാഥ സന്നിധിയില്‍ തൃശ്ശൂര്‍ പൂരത്തിനു തുടക്കമിട്ടു. പരസ്പര തര്‍ക്കങ്ങളും സാമ്പത്തിക പ്രശ്‌നങ്ങളും കാരണം പൂരം ഇടയ്‌ക്കെപ്പോളോ നിന്നു പോയി.

പിന്നീട് ശക്തന്‍ തമ്പുരാന്‍ തൃശ്ശൂരില്‍ എത്തിയതോടെ ആണ് പൂരം പുനരാരംഭിക്കുന്നത്. പാറമേക്കാവ്, തിരുവമ്പാടി എന്നീ ക്ഷേത്രങ്ങളെ പ്രധാനികളാക്കി സമീപത്തുള്ള 8 ക്ഷേത്രങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് ശക്തന്‍ തമ്പുരാന്‍ തൃശ്ശൂര്‍ പൂരത്തിനു പുനരാരംഭം കുറിച്ചു.

നിലവിലുണ്ടായിരുന്ന രീതികളില്‍ മാറ്റം വരുത്തിക്കൊണ്ട് പൂരത്തിന്റെ ഘടന പുനക്രമീകരിച്ചു.  ശക്തന്റെ കാലത്തുതന്നെ ജാതിമതവ്യത്യാസങ്ങള്‍ക്കതീതമായി പൂരത്തെ ജനകീയമാക്കുന്നതില്‍ ശ്രദ്ധപതിപ്പിച്ചിരുന്നു. ഇന്നും ക്രിസ്ത്യാനികളും മുസ്‌ലീംങ്ങളും പലതലത്തില്‍ പൂരവുമായി സഹകരിച്ചു പോരുന്നു.

നിലവിലുണ്ടായിരുന്ന രീതികളില്‍ മാറ്റം വരുത്തിക്കൊണ്ട് പൂരത്തിന്റെ ഘടന പുനക്രമീകരിച്ചു.  ശക്തന്റെ കാലത്തുതന്നെ ജാതിമത വ്യത്യാസങ്ങള്‍ ക്കതീതമായി പൂരത്തെ ജനകീയമാക്കുന്നതില്‍ ശ്രദ്ധപതിപ്പിച്ചിരുന്നു. ഇന്നും ക്രിസ്ത്യാനികളും മുസ്‌ലീംങ്ങളും പലതലത്തില്‍ പൂരവുമായി സഹകരിച്ചു പോരുന്നു.

അതി രാവിലെ വെയിലും മഞ്ഞും മഴയും കൊള്ളാതെ ദേവഗുരുവായ കണിമംഗലം ശാസ്താവ് തെക്കേ ഗോപുരവാതില്‍ കടന്നു വടക്കുംനാഥനെ വണങ്ങുവാന്‍ എത്തുന്നതോടെയാണ് 36 മണിക്കൂര്‍ നീളുന്ന പൂരത്തിനു തുടക്കമാകുന്നത്.

കണിമംഗലം ശാസ്താവ് പടിഞ്ഞാറെ ഗോപുരം വഴി പുറത്തേക്ക് എഴുന്നള്ളുന്നതോടെ മറ്റു ഘടകപൂരങ്ങളും വന്നു തുടങ്ങും. ഘടകപൂരങ്ങള്‍ക്ക് ശേഷം തിരുവമ്പാടിപാറമേക്കാവ് ഭഗവതിമാര്‍ വടക്കുംനാഥനെ വണങ്ങി തെക്കോട്ടിറങ്ങി കുടമറ്റത്തിനു തയ്യാറാകുന്നു.

കുടമാറ്റം കഴിഞ്ഞ് പിരിയുന്നു പിന്നീട് രാത്രി പൂരവും വെടിക്കെട്ടും. രാവിലെ വീണ്ടും പൂരങ്ങള്‍ ഒടുവില്‍ ഉച്ചയോടെ ഇരുദേവിമാരും ഉപചാരം ചൊല്ലി അടുത്ത പൂരത്തിന് വീണ്ടും കാണാമെന്ന് പറഞ്ഞ് പിരിയുന്നതോടെ തല്‍ക്കാലത്തേക്ക് തിരശ്ശീലവിരിയുന്നു. അപ്പോള്‍ക്കും അടുത്ത പൂരം വരെ പൂരപ്രേമികള്‍ക്ക് ഓര്‍ക്കുവാന്‍ മനം നിറഞ്ഞിരിക്കും.

മഠത്തില്‍ വരവ്

തൃശ്ശൂര്‍ പൂരത്തിലെ ഏറ്റവും ആകര്‍ഷകമായ ചടങ്ങുകളില്‍ ഒന്നാണ് മഠത്തില്‍ വരവ്.രാവിലെ തിരുവമ്പാടി ഭഗവതി ഉണ്ണിക്കണ്ണനോടുകൂടി  പൂരത്തിനായി പുറപ്പെടുന്ന ദേവി മഠത്തില്‍ എത്തി ഇറക്കി പൂജകഴിഞ്ഞ് തിരിച്ചു പുറപ്പെടുന്നതിനെയാണ് മഠത്തില്‍ വരവ് എന്ന് പറയുന്നത്.

ശങ്കരാചാര്യരുടെ ശിഷ്യന്മാരുടെ മഠങ്ങളില്‍ ഒന്നായ പഴയ നടക്കാവിലെ  നടുവില്‍ മഠത്തില്‍ നിന്നുമാണ് രാവിലെ 11.30 ന് മഠത്തില്‍ വരവ് ആരംഭിക്കുക. സ്വര്‍ണ്ണപ്രഭ ചൊരിയുന്ന ചമയങ്ങള്‍ അണിഞ്ഞ് തിര്‍വമ്പാടി ശിവസുന്ദര്‍ എന്ന ഗജരാജനാണ്  തിടമ്പേറ്റുക.

പഞ്ചവാദ്യമാണ് മഠത്തില്‍ വരവിന്റെ പ്രധാന ആകര്‍ഷണം. രണ്ടര പതിറ്റാണ്ടിന്റെ പഴക്കമുള്ള തൃശ്ശൂര്‍ പൂരത്തിന്റെ മേള ചരിത്രത്തെ മാറ്റി മറിച്ചുകൊണ്ടാണ് പഞ്ചവാദ്യത്തിന്റെ കടന്നുവരവ്.
അടുത്തപേജില്‍ തുടരുന്നു

മഠത്തില്‍ വരവിനെ കുറിച്ചുള്ള കഥയിങ്ങനെ. സമ്പന്നമായ നടുവില്‍ മഠത്തില്‍ പണ്ട് സ്വര്‍ണ്ണ തലേക്കെട്ടുകള്‍ ഉണ്ടായിരുന്നു. തിരുവമ്പാടി ഭഗവതിയുടെ ആനകള്‍ക്ക് ചാര്‍ത്തുവാന്‍ അവ നല്‍കാമോ എന്ന് ആവശ്യപ്പെട്ടപ്പോള്‍ മഠത്തില്‍ വന്ന് ഇവിടെ ഇറക്കി പൂജകഴിഞ്ഞു സ്വര്‍ണ്ണ ചമയങ്ങള്‍ അണിഞ്ഞ് ആനപ്പുറത്ത് ദേവി വടക്കും നാഥ സന്നിധിയിലേക്ക് എഴുന്നള്ളിക്കൊള്ളട്ടെ എന്നായി മൂപ്പില്‍ സ്വാമി.

തിരുവില്വാമല വെങ്കിച്ചന്‍ സ്വാമിയുടെ പുതിയ പരീക്ഷണമായിരുന്നു തിമില, ശുദ്ധമദ്ദളം, ഇടയ്ക്ക, ഇലത്താളം, കൊമ്പ്, ശംഖ് എന്നിവയെ സമന്വയിപ്പിച്ച് നടത്തിയ പുതിയ മേളം. മഠത്തില്‍ നിന്നുമുള്ള വരവില്‍ അത് ആദ്യമായി  അവതരിപ്പിച്ചപ്പോള്‍ ആസ്വാദകര്‍ അത് ഹൃദയത്തിലേക്ക് ഏറ്റുവാങ്ങി.[]

മഠത്തില്‍ വരവിനെ കുറിച്ചുള്ള കഥയിങ്ങനെ. സമ്പന്നമായ നടുവില്‍ മഠത്തില്‍ പണ്ട് സ്വര്‍ണ്ണ തലേക്കെട്ടുകള്‍ ഉണ്ടായിരുന്നു. തിരുവമ്പാടി ഭഗവതിയുടെ ആനകള്‍ക്ക് ചാര്‍ത്തുവാന്‍ അവ നല്‍കാമോ എന്ന് ആവശ്യപ്പെട്ടപ്പോള്‍ മഠത്തില്‍ വന്ന് ഇവിടെ ഇറക്കി പൂജകഴിഞ്ഞു സ്വര്‍ണ്ണ ചമയങ്ങള്‍ അണിഞ്ഞ് ആനപ്പുറത്ത് ദേവി വടക്കും നാഥ സന്നിധിയിലേക്ക് എഴുന്നള്ളിക്കൊള്ളട്ടെ എന്നായി മൂപ്പില്‍ സ്വാമി.

അതിനെ തുടര്‍ന്നാണ് മഠത്തില്‍വരവ് പൂരത്തിന്റെ ഭാഗമായത്. മൂന്നാനകളുടേയും പഞ്ചവാദ്യത്തിന്റേയും അകമ്പടിയോടെ മഠത്തിന് മുമ്പില്‍ നിന്നും എഴുന്നള്ളിക്കുന്നു. പിന്നീട് ആനകളുടെ എണ്ണം ഏഴാകുന്നു. നായ്കനാലില്‍ എത്തുമ്പോള്‍  ആനകളുടെ എണ്ണം പതിനഞ്ചായിട്ടുണ്ടാകും.

ഇലഞ്ഞിത്തറ മേളം

പാറമേക്കാവ് ഭഗവതി പന്ത്രണ്ടരയോടെ വടക്കുംനാഥ സന്നിധിയിലേക്ക് പതിനഞ്ചാനകളുടെ അകമ്പടിയോടെ പുറപ്പെടുന്നു. വടക്കുംനാഥന്റെ കിഴക്കേ ഗോപുരം കടന്ന് ക്ഷേത്രത്തിനകത്ത് പ്രവേശിക്കുന്ന ദേവിയും സംഘവും ഇലഞ്ഞിച്ചോട്ടില്‍ എത്തുന്നു.

തുടര്‍ന്നാണ് പ്രസിദ്ധമായ ഇലഞ്ഞിത്തറമേളം. പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തില്‍ അണിനിരക്കുന്ന ഇരുനൂറ്റമ്പതോളം കലാകാരന്മാര്‍ അവിടെ അസുരവാദ്യമായ ചെണ്ടയില്‍  താള വിസ്മയത്തിന്റെ മഹാപ്രപഞ്ചം തീര്‍ക്കുന്നു.

“ചെമ്പടകൊട്ടി കലാശിച്ചതിനു ശേഷമാണ് പാണ്ടിമേളം ആരംഭിക്കുക. ഒലമ്പലും, അടിച്ചു കലാശവും, തകൃതതകൃതയും കഴിഞ്ഞ് മുട്ടിന്മേല്‍ ചെണ്ടയിലെത്തുമ്പോളേക്കും  ആസ്വാദകര്‍ സ്വയം മറന്നിട്ടുണ്ടാകും.”

ആകാശത്തേക്ക് കൈകള്‍ ഉയര്‍ത്തി ആസ്വാകര്‍ അവര്‍ക്കൊപ്പം കൂടുന്നു. പതികാലത്തില്‍ തുടങ്ങി ആസ്വാകനെ ആവേശത്തിന്റെ കൊടുമുടിയില്‍ എത്തിക്കുന്ന പാണ്ടിയുടെ ഉല്‍ഭവം പാണ്ടി നാട്ടില്‍ നിന്നും ആണെന്ന് പറയപ്പെടുന്നു.

ചെമ്പടകൊട്ടി കലാശിച്ചതിനു ശേഷമാണ് പാണ്ടിമേളം ആരംഭിക്കുക. ഒലമ്പലും, അടിച്ചു കലാശവും, തകൃതതകൃതയും കഴിഞ്ഞ് മുട്ടിന്മേല്‍ ചെണ്ടയിലെത്തുമ്പോളേക്കും  ആസ്വാദകര്‍ സ്വയം മറന്നിട്ടുണ്ടാകും.

ഒടുവില്‍  പാണ്ടിയുടെ രൗദ്രസൗന്ദര്യം അതിന്റെ എല്ലാ സീമകളും കടന്ന് ഇലഞ്ഞിചോട്ടില്‍ പെരുമഴയായി പെഴിയുമ്പോള്‍ പൂരനഗരിയുടെ മനം നിറഞ്ഞ് കവിഞ്ഞിട്ടുണ്ടാകും.

തെക്കോട്ടിറക്കവും കുടമാറ്റവും

ഇലഞ്ഞിത്തറയില്‍ പാണ്ടിമേളം പെയ്‌തൊഴിയുമ്പോള്‍ പാറമേക്കാവ് ഭഗവതി പതിനഞ്ച് ആനകളുടെ അകമ്പടിയോടെ തെക്കേ ഗോപുരവാതില്‍ കടന്ന് കോര്‍പ്പറേഷന്‍ ഓഫീസിന് മുമ്പിലുള്ള മഹാരാജാവിന്റെ പ്രതിമയെ വലം വച്ച് തിരിച്ച് വരുന്നു.

തൃശ്ശൂര്‍ റൗണ്ടില്‍ ഗോപുരവാതിലിന് അഭിമുഖമായി അണിനിരക്കുന്നു. അപ്പോഴേക്കും തിരുവമ്പാടി ഭഗവതിയും തെക്കേ ഗോപുരവാതില്‍ കടന്ന് അഭിമുഖമായി നിരന്നിട്ടുണ്ടാകും.

മുഖാംമഖം നില്‍ക്കുന്ന ഭഗവതിമാര്‍ക്കിടയില്‍ അപ്പോള്‍ മനുഷ്യമഹാപ്രളയമായിരിക്കും. തുടര്‍ന്ന് ആനപ്പുറത്ത് നിറങ്ങളുടെ വിസ്മയക്കാഴ്ചകള്‍ തീര്‍ത്തുകൊണ്ട് കുടമാറ്റം ആരംഭിക്കും.

ആകാശത്ത് വിസ്മയക്കാഴ്ചകള്‍ തീര്‍ത്ത് വര്‍ണ്ണകുടകള്‍ നിവരുമ്പോള്‍  ആസ്വാദകര്‍ ആര്‍പ്പുവിളികളോടെ ഇരുവിഭാഗത്തേയും പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കും. ഒരു മത്സരസ്വഭാവം ഉള്ളതിനാല്‍ അതീവ രഹസ്യമായാണ് കുടകളുടെ നിര്‍മ്മാണം നടക്കുന്നത്.

പടിഞ്ഞാറന്‍ ചക്രവാളത്തില്‍ ചെമ്പട്ടിന്റെ കുടചുരുക്കി സൂര്യന്‍ അസ്തമിക്കുവോളം കുടമാറ്റം നീളും.  കുടമാറ്റത്തിനു പുറകിലുമുണ്ട് രസകരമായ മറ്റൊരു കഥ. ഒരിക്കല്‍ പൂരത്തിനു മുഖാമുഖം നില്‍ക്കുന്ന സമയത്ത് ഒരു വിഭാഗം അപ്രതീക്ഷിതമായി ആനപ്പുറത്ത് കുടകള്‍ മാറ്റി. ഇതു കണ്ട് മറുവിഭാഗം അല്പം ഒന്ന് അന്ധാളിച്ചുവെങ്കിലും ഉടനെ തന്നെ അടുത്തുണ്ടായിരുന്ന ചിലര്‍ ചൂടിയിരുന്ന ഓലക്കുടകള്‍ വാങ്ങി ആനപ്പുറമേറ്റിക്കൊണ്ട് മറുപടി നല്‍കി. ഇതേ തുടര്‍ന്നാണ് പിന്നീടുള്ള വര്‍ഷങ്ങളില്‍ കുടമാറ്റം തൃശ്ശൂര്‍ പൂരത്തിന്റെ ഭാഗമായി.
അടുത്തപേജില്‍ തുടരുന്നു

വടക്കുംനാഥന്റെ തെളിഞ്ഞ മാനത്ത് അഗ്‌നിയുടെയും ശബ്ദത്തിന്റേയും വന്യസൗന്ദര്യം തീര്‍ത്തുകൊണ്ടാണ് വെടിക്കെട്ട് അരങ്ങേറുക. അക്ഷരാര്‍ഥത്തില്‍ അത് മറ്റൊരു ആകാശപ്പൂരം തന്നെയാണ്. കാണികള്‍ക്കായി കൗതുകങ്ങള്‍ ഒളിച്ചുവെച്ച അമിട്ടുകള്‍ ഒന്നൊന്നായി ആകാശത്തേക്ക് കുതിച്ചുയരുന്നു പിന്നീട് വര്‍ണ്ണമഴയായി പെയ്യുന്നു.

അഗ്‌നിയുടെ  ആകാശപ്പൂരം

വടക്കുംനാഥന്റെ തെളിഞ്ഞ മാനത്ത് അഗ്‌നിയുടെയും ശബ്ദത്തിന്റേയും വന്യസൗന്ദര്യം തീര്‍ത്തുകൊണ്ടാണ് വെടിക്കെട്ട് അരങ്ങേറുക. അക്ഷരാര്‍ഥത്തില്‍ അത് മറ്റൊരു ആകാശപ്പൂരം തന്നെയാണ്. കാണികള്‍ക്കായി കൗതുകങ്ങള്‍ ഒളിച്ചുവെച്ച അമിട്ടുകള്‍ ഒന്നൊന്നായി ആകാശത്തേക്ക് കുതിച്ചുയരുന്നു പിന്നീട് വര്‍ണ്ണമഴയായി പെയ്യുന്നു.[]

ഒടുവില്‍ പൂരപ്പറമ്പിനെ പ്രകമ്പനം കൊള്ളിക്കുന്ന കൂട്ടപ്പൊരിച്ചില്‍. ഗര്‍ഭമലസിയെന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഗുണ്ടുകളൊക്കെ ഇന്ന് ഓര്‍മ്മമാത്രം. ശബ്ദം കുറച്ച് വര്‍ണ്ണത്തിനു പ്രാധാന്യമുള്ള പടക്കങ്ങളാണ് ഇന്ന് കൂടുതല്‍.

കലയും കെമിസ്ട്രിയും കണിശമായ അനുപാതത്തില്‍ കൂട്ടിച്ചേര്‍ത്ത് വളരെ സൂക്ഷമതയോടെ ആണ് തൃശ്ശൂര്‍ പൂരത്തിനായി വെടിക്കെട്ട് ഒരുക്കുന്നത്. ഒരല്പം പിഴച്ചാല്‍ അത് വന്‍ ദുരന്തത്തിലേക്കാവും കൊണ്ടെത്തിക്കുക എന്ന് അണിയറക്കാര്‍ക്ക് നല്ല നിശ്ചയമുണ്ട്.

ഇത്തവണ തിരുവമ്പാടിക്ക് വേണ്ടി വെടിക്കെട്ട് ഒരുക്കുന്നത്. പൂരത്തിന്റെ രണ്ടുനാള്‍ മുമ്പേ ഉള്ള സാമ്പിള്‍ വെടിക്കെട്ട് സത്യത്തില്‍ പൂരത്തിന്റെ വെടിക്കെട്ടിനേക്കാള്‍ പ്രസിദ്ധമാണ്. പാറമേക്കാവ് തിരുവമ്പാടി വിഭാഗങ്ങള്‍ മത്സരസ്വഭാവത്തോടെ ആണ് വെടിക്കെട്ടൊരുക്കുന്നത്.

പെരുവനം കുട്ടന്മാരാരും സംഘവും ഇലഞ്ഞിച്ചോട്ടില്‍ നിരന്നാല്‍ പിന്നെ പെയ്തിറങ്ങുന്നത് മേളത്തിന്റെ പെരുമഴ തന്നെയാണ്. അസുരവാദ്യത്തിന്റെ വന്യമായ ശബ്ദ സൗന്ദര്യം ആസ്വദിക്കുവാന്‍ ആയിരങ്ങളാണ് അവിടേക്ക് ഒഴുകിയെത്തുക.

രണ്ടു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്നതാണ് ഇലഞ്ഞിത്തറ മേളം. മെല്ലെതുടങ്ങി ഒന്നൊന്നായി കാലങ്ങള്‍ കടന്ന് കുഴമറിയും മുട്ടിന്മേല്‍ ചെണ്ടയും കഴിഞ്ഞ് മേളം കൊട്ടിക്കയറുമ്പോള്‍ കൂടിനില്‍ക്കുന്നവര്‍  ആസ്വാദനത്തിന്റെ കൊടുമുടിതാണ്ടിയിരിക്കും.

രണ്ടു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്നതാണ് ഇലഞ്ഞിത്തറ മേളം. മെല്ലെതുടങ്ങി ഒന്നൊന്നായി കാലങ്ങള്‍ കടന്ന് കുഴമറിയും മുട്ടിന്മേല്‍ ചെണ്ടയും കഴിഞ്ഞ് മേളം കൊട്ടിക്കയറുമ്പോള്‍ കൂടിനില്‍ക്കുന്നവര്‍  ആസ്വാദനത്തിന്റെ കൊടുമുടിതാണ്ടിയിരിക്കും.

പെരുവനം ഇത് മുപ്പത്തിനാലാമത്തെ വര്‍ഷമാണ് തൃശ്ശൂര്‍ പൂരത്തില്‍ പങ്കെടുക്കുന്നത്. 1977ല്‍ ആയിരുന്നു മേളക്കാരനെന്ന നിലയില്‍ തൃശ്ശൂര്‍ പൂരത്തില്‍ അരങ്ങേറ്റം കുറിച്ചത്. പ്രഗല്‍ഭര്‍ക്കൊപ്പമുള്ള അനുഭവങ്ങള്‍ നല്‍കിയ കരുത്തും കൈവഴക്കവുമായി  1999ല്‍ ഇലഞ്ഞിത്തറയിലെ മേളപ്രമാണിയായി.

അന്നുമുതല്‍ ലോകത്തിനു മുമ്പില്‍ പൂരപ്പെരുമയിലെ പൊന്‍തൂവലായ ഇലഞ്ഞിത്തറമേളത്തിന്റെ പേരും പ്രശസ്തിയും അണുവിടെ കുറയാതെ നിലനിര്‍ത്തിപ്പോരുന്നു.

മേളപ്രമാണിയെന്ന നിലയില്‍ പെരുവനത്തിന്റെ കഴിവുകളില്‍ എടുത്തു പറയേണ്ട ഒന്നാണ് ഒരു വര്‍ഷം മുമ്പ് പൂരത്തിനിടയില്‍ ഉണ്ടായ സംഭവം. മേളകലയിലെ കുലപതിമാരില്‍ ഒരാളായ പെരുവനത്തിന്റെ പ്രാമാണ്യത്തില്‍ സ്വയം സമര്‍പ്പിച്ച് കാലങ്ങള്‍ ഓരോന്ന് കൊട്ടിക്കയറുന്ന കലാകാരന്മാര്‍, മേള വിസ്മയത്തില്‍ മതി മറന്ന് നില്‍ക്കുന്ന നിമിഷത്തില്‍ ആണ് എഴുന്നള്ളിച്ചു നിന്നിരുന്ന പ്രശസ്തനായ ആന ഈരാറ്റുപേട്ട അയ്യപ്പന്‍ കുഴഞ്ഞു വീണത്.

പെട്ടെന്ന് മേളം നിലച്ചു.തൃശ്ശൂര്‍ പൂര ചരിത്രത്തിലെ ആദ്യ സംഭവം. ശരീരം കോച്ചിയതിനെ തുടര്‍ന്ന് വീണ ആനയെ ഉടനെ തന്നെ ശ്രുശ്രൂഷിച്ചു, വെള്ളം ഒഴിച്ച് തണുപ്പിച്ചു. ഉടന്‍ തന്നെ എഴുന്നേറ്റ ആനയെ മറ്റോരിടത്തേക്ക് മാറ്റി.

എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ ആദ്യത്തെ അമ്പരപ്പില്‍ ആസ്വാകരും വാദ്യക്കരും ഒരു നിമിഷം പരിഭ്രാന്തരായി. എന്നാല്‍ ആന ഇടഞ്ഞതല്ലെന്ന് തിരിച്ചറി ഞ്ഞതോടെ മേള പ്രമാണി ഒരു നിമിഷം കൈവിട്ട മേള വിസ്മയത്തെ ഇലഞ്ഞി മരച്ചോട്ടിലേക്ക് തിരിച്ചു കൊണ്ടു വന്നു.

പെരുവനം കുട്ടന്‍ മാരാര്‍ എന്ന മേള മാന്ത്രികന്റെ ചെണ്ടയില്‍ വീണ്ടും കോലു പതിച്ചതോടെ ആസ്വാദര്‍ തൊട്ട് മുമ്പെ നടന്നത് എന്താണെന്ന് പോലും ഓര്‍ക്കാതെ വീണ്ടും കൈകളൂയര്‍ത്തി ആരവത്തോടെ ഇലഞ്ഞി ച്ചോട്ടില്‍ നിലയുറപ്പിച്ചു.
അടുത്തപേജില്‍ തുടരുന്നു

മഠത്തിലെ വരവിനു സ്വര്‍ണ്ണതലേക്കെട്ടിലെ സ്വര്‍ണ്ണക്കുമിളകളില്‍ ഉച്ചവെയില്‍ പതിക്കുമ്പോള്‍ പുര്‍പ്പെടുന്ന തങ്കപ്രഭയില്‍ കുളിച്ച ഉറച്ചചുവടും ഉയര്‍ന്ന ശിരസ്സുമായി അതിഗംഭീരമായ പ്രൗഡിയോടെ അവന്‍ കടന്നു വരുമ്പോള്‍ കാഴ്ചക്കാരായ ആയിരക്കണക്കിനു ആരാധകരുടെ ആര്‍പ്പുവിളികള്‍ക്ക് മട്ടന്നൂരിന്റെ മേളത്തേക്കാള്‍ മുഴക്കമേറും.

നിന്നു പോയ കാലത്തില്‍ നിന്നും തുടങ്ങി കുഴമറിയും കടന്ന് മുട്ടിന്മേല്‍ ചെണ്ട എത്തിയപ്പോള്‍ പൂര നഗരി തരിച്ചു നിന്നു. ഒടുവില്‍ ഇരുപത്തിരണ്ടു കാലം കൊട്ടി പെരുവനത്തിന്റെ ചെണ്ട കലാശം കൊട്ടി നിന്നപ്പോള്‍ മേളാസ്വാദകര്‍ അര്‍പ്പു വിളിയോടെ അദ്ദേഹത്തെ അഭിനന്ദനങ്ങള്‍ കൊണ്ടു മൂടി.[]

പാരമ്പര്യമായി മേളകലയില്‍ പ്രശസ്തരായിരുന്നു കുട്ടന്മാരാരുടെ കുടുംബം. അച്ചന്‍ പെരുവനം അപ്പുമാരാര്‍ മേളകലയില്‍ പേരെടുത്ത ആളായിരുന്നു. അച്ചനൊപ്പം മകനും മേളത്തിലെ ലോകത്ത് താളമിട്ടു കടന്നുവന്നു. ചെണ്ടയിലായിരുന്നു ചെറുപ്പം മുതല്‍ കമ്പം. അച്ചനൊപ്പം നിരവധി ഉത്സവപ്പറമ്പുകളില്‍ ആസ്വാദകര്‍ക്ക് മുമ്പില്‍ മേളവിസ്മയം തീര്‍ത്തു.

എന്നാല്‍ പൂരങ്ങളുടെ പൂരത്തില്‍ ആദ്യമായി പങ്കെടുത്തപ്പോള്‍ പക്ഷെ ഇരുവരും ഒരുമിച്ചല്ലായിരുന്നു. തിരുവമ്പാടിക്ക് വേണ്ടി അച്ചനും പറമേക്കാവിനു വേണ്ടി  മകനും ഇരുചേരിയില്‍ നിന്ന് മേളത്തിനു കൊഴുപ്പേകി.

തുടര്‍ന്ന് മുപ്പതിലധികം വര്‍ഷത്തെ പൂരങ്ങളില്‍ പങ്കാളിയായി. അച്ചനേക്കാള്‍ പ്രശസ്തനായി. അംഗീകാരങ്ങള്‍ കടല്‍ കടന്നും  കുട്ടന്മാരാരെ തേടി പെരുവനം ഗ്രാമത്തിലേക്കെത്തി എന്നാലും എല്ലാം ഗുരുക്കന്മാരുടെ അനുഗ്രഹവും ഈശ്വരകൃപയെന്നും പറഞ്ഞ് ഈ മേളപ്രമാണി വിനയാന്വിതനാകും.

ആനകളെ സംബന്ധിച്ചുള്ള വിശേഷങ്ങള്‍ക്ക് ഇന്ന് വന്‍ സ്വീകാര്യത ലഭിക്കുകയാണല്ലോ. അതിനാല്‍ തിരുവമ്പാടിയുടെ പ്രധാന ആനയായ ശിവസുന്ദറിനെ കുറിച്ച് ചിലതു ചേര്‍ക്കുന്നു.

തിരുവമ്പാടിയുടെ തിലകക്കുറി ശിവസുന്ദര്‍

ലോകമെങ്ങും പരന്നുകിടക്കുന്ന ത്യശ്ശൂര്‍ പൂരത്തിന്റെ ആരാധക ലക്ഷണങ്ങള്‍ മുഴുവന്‍ കണ്ണും കാതും കൂര്‍പ്പിച്ചിരിക്കുന്ന ഒന്നാണ് മഠത്തിലെ വരവ്. പൂരത്തിന്റെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നായ മഠത്തിലെ വരവിനു സാരഥ്യമേകുന്നത് തിരുവമ്പാടിയുടെ അഭിമാനതാരമായ ശിവസുന്ദരന്‍ ആണ്.

ഇതിനോടകം തുടാര്‍ച്ചയായി ആറുതവണയിലധികം തവണ ശിവസുന്ദര്‍ ത്യശ്ശൂര്‍ പൂരത്തില്‍ തിരുവമ്പാടിക്കു വേണ്ടി നായകത്വം വഹിച്ചുകഴിഞ്ഞു. തൃശ്ശൂര്‍ പൂരത്തിന്റെ തിടമ്പാനയെന്ന പേരും പെരുമയും ശിവസുന്ദര്‍ എന്ന ഗജവീരന്റെ ജീവിതത്തെ തന്നെ മാറ്റി മറിച്ചിരിക്കുന്നു. ഇന്നവനു കേരളത്തിന്റെ മുക്കിലും മൂലയിലും ആരാധകര്‍ അനവധിയാണ്. പങ്കെടുക്കുന്ന പ്രധാന ഉത്സവങ്ങളില്‍ എല്ലാം ഇവന്‍ ഒരു പ്രധാന ആകര്‍ഷകമാണ്.

മഠത്തിലെ വരവിനു സ്വര്‍ണ്ണതലേക്കെട്ടിലെ സ്വര്‍ണ്ണക്കുമിളകളില്‍ ഉച്ചവെയില്‍ പതിക്കുമ്പോള്‍ പുര്‍പ്പെടുന്ന തങ്കപ്രഭയില്‍ കുളിച്ച ഉറച്ചചുവടും ഉയര്‍ന്ന ശിരസ്സുമായി അതിഗംഭീരമായ പ്രൗഡിയോടെ അവന്‍ കടന്നു വരുമ്പോള്‍ കാഴ്ചക്കാരായ ആയിരക്കണക്കിനു ആരാധകരുടെ ആര്‍പ്പുവിളികള്‍ക്ക് മട്ടന്നൂരിന്റെ മേളത്തേക്കാള്‍ മുഴക്കമേറും.

നല്ല തലയെടുപ്പും വിരിഞ്ഞ മസ്തകവും, വീണെടുത്ത കൊമ്പും, നിലത്തിഴയുന്ന തുമ്പിയും, പതിനെട്ട് നഖവും ഒന്നിനൊന്ന് ചേര്‍ച്ചയുള്ള ഉടലഴകും ഇവനെ പേരിനെ അര്‍ത്ഥമാക്കുന്ന തരത്തില്‍ ആനകള്‍ക്കിടയിലെ സുന്ദരനക്കുന്നു.

എന്തെങ്കിലും ഒരു കുറവെന്ന് പറയാവുന്നത് ഇടനീളം അല്‍പം കുറവാണെന്നതാണ്. ശാന്തസ്വഭാവിയായ ഇവന്‍ എപ്പോഴും പ്രൗഡമായ നില്‍പ്പിലൂടെ ആളുകളെ ആകര്‍ഷിക്കുന്നു. മുപ്പത്താറാം വയസ്സില്‍ കലഭകേസരി, മാതംഗകേസരി എന്നിങ്ങനെ വിവിധ അംഗീകാരങ്ങള്‍ ഇവനെ തേടിയെത്തിയതും ഇവന്റെ മേല്‍പ്പറഞ്ഞ പ്രത്യേകതകള്‍ കൊണ്ടുതന്നെയാണ്.

നല്ല തലയെടുപ്പും വിരിഞ്ഞ മസ്തകവും, വീണെടുത്ത കൊമ്പും, നിലത്തിഴയുന്ന തുമ്പിയും, പതിനെട്ട് നഖവും ഒന്നിനൊന്ന് ചേര്‍ച്ചയുള്ള ഉടലഴകും ഇവനെ പേരിനെ അര്‍ത്ഥമാക്കുന്ന തരത്തില്‍ ആനകള്‍ക്കിടയിലെ സുന്ദരനാക്കുന്നു.

കാട്ടിലെ വാരിക്കുഴിയില്‍ പെട്ട പിടിയാനയെ ഒഴിവാക്കി അതിന്റെ കുഞ്ഞിനെ ഫോറസ്റ്റുദ്യോഗസ്ഥര്‍ നാട്ടിലെത്തിച്ചു. അങ്ങിനെ കോടനാട്ടെ കളയില്‍ എത്തിയ കൊമ്പന്‍കുട്ടിയില്‍ പലരും കണ്ണുവെച്ചു.

അനുസരണയുടേ ആദ്യ പാഠങ്ങള്‍ പഠിച്ച കോടനാടു കൂട്ടില്‍ നിന്നും ഇവനെ ആലുവക്കാരനായ ഒരു ബിസിനസ്സുകാരന്‍ സ്വന്തമാക്കി പുറത്തിറക്കി. കൊച്ചു പയ്യന്റെ വികൃതിയും കുസൃതിയും നിറഞ്ഞ നാളുകള്‍ക്കിടയിലേപ്പോഴോ ഒരു കൈമാറ്റത്തിലൂടെ അവന്‍ തൃശ്ശൂര്‍ക്കാരുടെ കയ്യില്‍ വന്നു പെട്ടു.

തൃശ്ശൂരില്‍ അവന്‍ എത്തിപ്പെട്ടത് പൂക്കോടന്‍ ഫാന്‍സിന്റെ കയ്യിലായിരുന്നു. ആനയെ എങ്ങിനെ നോക്കണമെന്നും സ്‌നേഹിക്കണമെന്നും മറ്റുള്ളവര്‍ക്ക് മാതൃകയായ ഫ്രാന്‍സിസിന്റെ മാനസപുത്രനായി ശിവന്‍. ആനചന്തത്തിന്റെ പുതിയ ഒരു മാതൃകയായി അവന്‍ വളര്‍ന്നു.

തിരുവമ്പാടി ചന്ദ്രശേഖന്റെ അവിചാരിതമായ വിയോഗമാണ് പെട്ടൊന്നൊരു ആനയെ വാങ്ങുന്നതിലേക്ക് തിരുവമ്പാടിക്കാരെ കൊണ്ടെത്തിച്ചത്. ചന്ദ്രശേഖരനൊത്ത ഒരു ആനയെ തന്നെ വേണം അവന്റെ പകരക്കാരനായി വാഴിക്കാന്‍ എന്ന് തട്ടകത്തുകാര്‍ക്ക് നിര്‍ബന്ധം ഉണ്ടായിരുന്നു.

അതിനായുള്ള അന്വേഷണങ്ങള്‍ കേരളക്കരയും കടന്ന് ബീഹാര്‍ ഉള്‍പ്പെടെ ഉള്ള ഉത്തരേന്ത്യന്‍ മണ്ണിലുമെത്തി. തലയെടുപ്പ് മാത്രമല്ല നല്ല ലക്ഷണത്തികവും വേണം എന്നതിനാല്‍ അത്തരം ഒരു ആനചന്തത്തെ അവര്‍ക്ക് അവിടെ നിന്നും കണ്ടെത്തുവാനായില്ല എന്നതാണ് സത്യം.ഒടുക്കം അവരുടെ അന്വേഷണം ഒരുവനില്‍ മുട്ടി നിന്നു. അതെ തൃശ്ശൂരില്‍ തന്നെയുള്ള പൂക്കോടന്‍ ശിവന്‍ എന്ന ആനചന്തത്തില്‍ ആയിരുന്നു അത്.

അഴകും ലക്ഷണത്തികവും ഒത്തിണങ്ങിയ ആനയെ ആവശ്യക്കാര്‍ക്ക് ശ്ശി ബോധിച്ചു എങ്കിലും ഉടമസ്ഥന്‍ അതിനെ വില്‍ക്കാന്‍ തയ്യാറായില്ലെങ്കിലോ? അതെ ആരെങ്കിലും വന്ന് ചോദിക്കേണ്ട താമസം കൊള്ളാവുന്ന കയ്യിലുള്ള വിലയ്ക്ക് ആനയെ വില്‍ക്കുന്നവര്‍ ഉണ്ടാകാം എന്നാല്‍ ശിവനാനയെ വില്‍ക്കുവാന്‍ തല്‍ക്കാലം ഉദ്ദേശ്യം ഇല്ലെന്ന് ഉടമ തീര്‍ത്തു പറഞ്ഞു.

അടുത്തപേജില്‍ തുടരുന്നു

കാടുകയറി തിരിച്ചുവന്ന്സ്‌നേഹത്തിന്റെ അളവു തെളിയിച്ചവനാണ് ശിവന്‍. അങ്ങിനെയുള്ള ഒരാനയെ ആരെങ്കിലും ചെന്ന് ചോദിച്ചാല്‍ കൊടുക്കുവാന്‍ തയ്യാറാകുമോ? ആവശ്യക്കാരുടെ സമ്മര്‍ദ്ദം ഏറിയപ്പോള്‍ അന്നേവരെ കേരളത്തില്‍ ഒരാനയ്ക്കും കേള്‍ക്കാത്ത ഒരാളും വാങ്ങാന്‍ കൂട്ടാക്കാത്ത ഒരു വിലയങ്ങ് പറഞ്ഞു.

കാരണം അവന്‍ അത്രയ്ക്ക് പ്രിയപ്പെട്ടവന്‍ ആണെന്നത് തന്നെ. പൂക്കോടന്‍ ഫ്രാന്‍സിസ് എന്ന ഉടമയും പൂക്കോടന്‍ ശിവന്‍ എന്ന ആനയും ആനയുടമയും തമ്മിലുള്ള ആത്മബന്ധം അത്രയ്ക്ക് അഗാധം.[]

കാടുകയറി തിരിച്ചുവന്ന് സ്‌നേഹത്തിന്റെ അളവു തെളിയിച്ചവനാണ് ശിവന്‍. അങ്ങിനെയുള്ള ഒരാനയെ ആരെങ്കിലും ചെന്ന് ചോദിച്ചാല്‍ കൊടുക്കുവാന്‍ തയ്യാറാകുമോ? ആവശ്യക്കാരുടെ സമ്മര്‍ദ്ദം ഏറിയപ്പോള്‍ അന്നേവരെ കേരളത്തില്‍ ഒരാനയ്ക്കും കേള്‍ക്കാത്ത ഒരാളും വാങ്ങാന്‍ കൂട്ടാക്കാത്ത ഒരു വിലയങ്ങ് പറഞ്ഞു.

ഇരുപത്തെട്ട് ലക്ഷം!! ഒരാനയ്ക്ക് പത്തോ പന്ത്രണ്ടോ ലക്ഷം രൂപയില്‍ കൂടുതല്‍ വിലയില്ലാത്ത സമയത്ത് ഇരട്ടിയിലധികം വില പറഞ്ഞാല്‍ വന്നവര്‍ തിരിച്ചു പോകും എന്ന ധാരണയില്‍ ആയിരിക്കാം ഇങ്ങനെ ഒരു വില പറഞ്ഞത്.

കൊടുക്കാന്‍ ഉദ്ദേശിക്കാത്ത സാധനത്തിനു കേട്ടുകേള്‍വി പോലും ഇല്ലാത്ത വില പറയുന്നവര്‍ സൂക്ഷിക്കുക ഇത്തരം അബദ്ധങ്ങള്‍ നിങ്ങള്‍ക്കും പറ്റിയേക്കാം.

എന്നാല്‍ ഇതു കേട്ട് ഞെട്ടിയത് വാങ്ങാന്‍ വന്നവര്‍ ആയിരുന്നില്ല മറിച്ച് അവരുടെ മറുപടി കേട്ട് ഞെട്ടിയത് ആനയുടെ ഉടമയായിരുന്നു. ഇരുപത്തെട്ടെങ്കില്‍ ഇരുപത്തെട്ട് ദാ പിടിച്ചോ അഡ്വാന്‍സ്.

കൊടുക്കാന്‍ ഉദ്ദേശിക്കാത്ത സാധനത്തിനു കേട്ടുകേള്‍വി പോലും ഇല്ലാത്ത വില പറയുന്നവര്‍ സൂക്ഷിക്കുക ഇത്തരം അബദ്ധങ്ങള്‍ നിങ്ങള്‍ക്കും പറ്റിയേക്കാം. ഒടുക്കം ക്ഷേത്രത്തില്‍ നടയിരുത്തുവാന്‍ ആണെന്ന ഒറ്റക്കരാണത്താല്‍ ഉടമസ്ഥന്‍ ആനയെ വില്‍ക്കുവാന്‍ തയ്യാറായി.

ഗള്‍ഫിലെ പ്രമുഖ വ്യവസായിയും തിരുവമ്പാടിയുടെ അമരക്കാരില്‍ ഒരാളുമായ സുന്ദര്‍ മേനോന്‍ ആയിരുന്നു ആനയെ വാങ്ങിയത്. തുടര്‍ന്ന് 2003 ഫെബ്രുവരില്‍ ആണ് പൂക്കോടന്‍ ശിവന്‍ എന്ന ഇവനെ ശിവസുന്ദര്‍ എന്ന പേരില്‍ തിരുവമ്പാടിയില്‍ നടയ്ക്കിരുത്തിയത്.

ആനയെ നടയ്ക്കിരുത്തി തൊഴുതു പ്രാര്‍ത്ഥിച്ച് പോകുന്ന പലരും ഉണ്ടാകാം. എന്നാല്‍ സുന്ദര്‍ മേനോന്‍ ആ വിഭാഗത്തില്‍ പെടുന്ന ആളല്ല. ശിവസുന്ദറും സുന്ദര്‍ മേനോനും തമ്മില്‍ നല്ല അടുപ്പമാണ്.

എത്ര വലിയ തിരക്കിനിടയിലും അവന്റെ കാര്യങ്ങളില്‍ സുന്ദര്‍ മേനോനു പ്രത്യേക ശ്രദ്ധയുണ്ട്. നീരുകാലമായാല്‍ പിന്നെ സുന്ദര്‍ മേനോന്റെ വീട്ടുവളപ്പിലാണ് അവന്റെ വിശ്രമകാലം.

നീരുകാലത്തുപോലും പാപ്പാന്മാരുമായി വലിയ തോതില്‍ വഴക്കിനും വയ്യാവേലിക്കും പോകാതെ, മറ്റുള്ളവരെ അപേക്ഷിച്ച് ശാന്തസ്വഭാവക്കാരനാണ് ശിവസുന്ദര്‍. വര്‍ഷവര്‍ഷം അവനു സുഖചികിത്സയും അവിടെ വച്ച് തന്നെ.

We use cookies to give you the best possible experience. Learn more