എഡിറ്റര്‍
എഡിറ്റര്‍
‘ഇതെന്തൊരു ഗോളാണപ്പാ…’; വീഴുന്നതിനിടിയിലും പന്തിനെ തലയ്ക്കു മുകളിലൂടെ ഗോള്‍ പോസ്റ്റിലേക്ക് പറത്തി വിട്ട അത്ഭുത ഗോള്‍; അമ്പരന്ന് ഫുട്‌ബോള്‍ ലോകം, വീഡിയോ
എഡിറ്റര്‍
Friday 20th October 2017 2:00pm

ലണ്ടന്‍: അവന്‍ ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്. ഇത്തവണത്തെ പുസ്‌കാസ് പുരസ്‌കാരത്തിന് താന്‍ തന്നെയാണ് അര്‍ഹനെന്ന്. പറഞ്ഞു വന്നത് ആഴ്‌സണലിന്റെ സ്‌ട്രൈക്കറും പുത്തന്‍ താരോദയവുമായ ഒളിവര്‍ ജിറോഡിനെ കുറിച്ചാണ്.

വര്‍ഷത്തിന്റെ തുടക്കത്തില്‍ താന്‍ തൊടുത്തുവിട്ട സ്‌കോര്‍പ്പിയന്‍ കിക്കിലൂടെ ലോകത്തെ ഞെട്ടിച്ച താരമിതാ വീണ്ടും ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ്. ഇത്തവണത്തെ ഗോളിനെ എന്തു പേരിട്ട് വിളിക്കണമെന്ന് അറിയാതെ അമ്പരന്നിരിക്കുകയാണ് കായിക ലോകം.

യൂറോപ്പ ലീഗില്‍ റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡിനെതിരെയായിരുന്നു ഗോള്‍ പിറന്നത്. മത്സരത്തിന്റെ 85ാം മിനുറ്റില്‍. ഗോള്‍ രഹിത സമനിലയിലേക്ക് വീഴുമെന്ന് കരുതിയിരിക്കെയായിരുന്നു ജിറോഡിന്റെ അത്ഭുതഗോള്‍ പിറന്നത്. തിയോ വാല്‍ക്കോട്ടില്‍ നിന്നും ആരംഭിച്ച പാസ് ജാക്ക് വില്‍ഷെയറും കടന്ന ജിറോഡിലേക്ക് എത്തുകയായിരുന്നു.


Also Read: ‘അടിക്കിടയിലും കുമ്മനടിയോ’; താരങ്ങളുടെ അടിക്കിടിയില്‍ എതിര്‍ ടീം താരത്തിന് ആരാധകന്റെ ഇടി; തല്ലിയത് ഒരു കൈയ്യില്‍ കുഞ്ഞുമായെത്തിയ ആരാധകന്‍, വീഡിയോ


വില്‍ഷെയറിന്റെ ഹെഡ്ഡര്‍ വന്നു വീണത് ജിറോഡിന്റെ മുന്നിലായിരുന്നു. എന്നാല്‍ പന്ത് കാല്‍ വരുതിയിലാക്കാന്‍ സാധിക്കും മുമ്പ് താരം പിന്നോട്ട് വീണു. വീണെന്ന് കരുതി ജിറോഡ് ലക്ഷ്യം മറന്നില്ല. വീഴുന്നതിനിടെ പന്തിനെ തലയക്കു പിന്നിലൂടെ തൊടുത്തുവിട്ടു. ഉന്നം തെറ്റാതെ പന്ത് ഗോള്‍ വലയിലേക്ക് കരിയില കാറ്റുപോലെ പോയി വീഴുന്നത് കണ്ട് ഒരു നിമിഷത്തെ നിശബ്ദതയ്ക്ക് ശേഷം ഗ്യാലറി പൊട്ടിത്തെറിച്ചു.

സോഷ്യല്‍ മീഡിയയില്‍ അത്ഭുതഗോളിന് അഭിനന്ദന പ്രവാഹമാണ്.

Advertisement