പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ലിവര്‍പൂള്‍ വീണു; ആഴ്‌സണലിന് കിരീടം
Football
പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ലിവര്‍പൂള്‍ വീണു; ആഴ്‌സണലിന് കിരീടം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 29th August 2020, 11:16 pm

മാഞ്ചസ്റ്റര്‍: കമ്മ്യൂണിറ്റി ഷീല്‍ഡ് കിരീടം ആഴ്‌സണലിന്. ഫൈനലില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ജേതാക്കളായ ലിവര്‍പൂളിനെ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് (5-4) ആഴ്‌സണല്‍ തോല്‍പ്പിച്ചത്.

നിശ്ചിതസമയത്ത് ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി തുല്യത പാലിച്ചതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.

ഇരു ക്ലബ്ബുകളുടെയും 2020-21 സീസണിലെ ആദ്യമത്സരമായിരുന്നു ഇത്.

കമ്യൂണിറ്റി ഷീല്‍ഡ് ചരിത്രത്തില്‍ ഇത് നാലാം തവണയാണ് ലിവര്‍പൂളും ആഴ്‌സണലും ഏറ്റുമുട്ടുന്നത്. മുന്‍പ് മൂന്നു തവണ ഏറ്റുമുട്ടിയപ്പോള്‍ ലിവര്‍പൂള്‍ രണ്ടു തവണയും ആഴ്‌സണല്‍ ഒരുതവണയും ജയിച്ചു.

1979ല്‍ ലിവര്‍പൂള്‍ 3-1നും 89ല്‍ എതിരില്ലാത്ത ഒരുഗോളിനും ആഴ്‌സണലിനെ തോല്‍പിച്ചപ്പോള്‍ 2002ല്‍ എതിരില്ലാത്ത ഒരു ഗോളിന് ആഴ്‌സണല്‍ ലിവര്‍പൂളിനെ പരാജയപ്പെടുത്തി.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: arsenal vs liverpool football