എഡിറ്റര്‍
എഡിറ്റര്‍
വിഷ്ണുനാഥിനും ബല്‍റാമിനും അറസ്റ്റ് വാറണ്ട്
എഡിറ്റര്‍
Thursday 6th June 2013 12:40am

vishnunath-and-balram

തിരുവനന്തപുരം: എം.എല്‍.എ മാരായ വിഷ്ണുനാഥ്, വി.ടി. ബലറാം, യൂത്ത് കോണ്‍ഗ്രസ് നേതാവ് ലിജു, വിനോദ് കൃഷ്ണ എന്നിവര്‍ക്ക് കോടതി അറസ്റ്റ്‌വാറണ്ട്

കേസുപരിഗണിച്ചപ്പോള്‍ ഹാജരാകാത്തതിനാണ് അറസ്റ്റ് വാറണ്ട്. ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്ന് ഡി.എസ്.നോബല്‍ ആണ് വാറണ്ട് പുറപ്പെടുവിച്ചത്.

Ads By Google

2011 ജനവരി സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായ കേസ് കോടതി പരിഗണിച്ചപ്പോള്‍ പ്രതികളോ അഭിഭാഷകരോ ഹാജരായിരുന്നില്ല. പ്രതികള്‍ക്കായി വക്കാലത്തും സമര്‍പ്പിച്ചിരുന്നില്ല. ഇതേ തുടര്‍ന്നാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്.

പി.എസ്.സി. നിയമനത്തിലെ അഴിമതിക്കെതിരെയായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ അന്ന് സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തിയത്.

Advertisement