ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
national news
മിലിട്ടറി ക്യാംപിലെ മദ്യം മറിച്ച് വില്‍ക്കുന്നവരുടെ പണി പോകും; കര്‍ശന നിര്‍ദ്ദേശവുമായി കരസേനാ മേധാവി
ന്യൂസ് ഡെസ്‌ക്
Thursday 12th July 2018 3:00pm

ന്യൂദല്‍ഹി: മിലിട്ടറി കാന്റീനില്‍നിന്നു വാങ്ങുന്ന മദ്യം മറിച്ചുവില്‍ക്കുന്ന സേനാംഗങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്ന് കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. ഇക്കാര്യങ്ങള്‍ ഉള്‍പ്പടെ സേനയ്ക്കുള്ളിലെ അഴിമതി തടയാന്‍ ലക്ഷ്യമിട്ടുള്ള 37 നിര്‍ദേശങ്ങള്‍ ജനറല്‍ റാവത്ത് സേനാംഗങ്ങള്‍ക്കു നല്‍കി.

അഴിമതി നടത്തുന്ന സേനാംഗങ്ങളെ പദവിയും റാങ്കും നോക്കാതെ ഒഴിവാക്കും. അവര്‍ക്ക് പെന്‍ഷന്‍ പോലും ലഭിക്കാത്ത രീതിയില്‍ പുറത്താക്കാന്‍ മടി കാണിക്കില്ല. വിരമിച്ച ഓഫീസര്‍മാരെ സേവിക്കാന്‍ സേനാ ഉദ്യോഗസ്ഥന്‍മാര്‍ വേണ്ട.


ALSO READ: ബലാത്സംഗത്തെ മഹത്വവത്കരിക്കുന്ന സ്‌കിറ്റുമായി മഴവില്‍ മനോരമ; ചാനല്‍ മാപ്പുപറയണമെന്ന ആവശ്യം ശക്തമാകുന്നു


സേനാ ക്യാംപുകളില്‍ നടക്കുന്ന ആഘോഷങ്ങള്‍ക്കു നിയന്ത്രണമേര്‍പ്പെടുത്തിയ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി. ഔദ്യോഗിക തലത്തില്‍ നേട്ടം ലക്ഷ്യമിട്ടു മേലുദ്യോഗസ്ഥനെ അനാവശ്യമായി സേവിക്കാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥരെ കണ്ടെത്തും.

സേനയിലെ സൗകര്യങ്ങള്‍ ദുരുപയോഗം ചെയ്യുന്നുവെന്ന നിലയില്‍ ധാരാളം പരാതികള്‍ ലഭിച്ചിരുന്നു. ഈ സാഹചര്യം കണക്കിലെടുത്താണ് റാവത്തിന്റെ നടപടി.

അതേസമയം, കൃത്യമായി ജോലി ചെയ്യുന്ന ഓഫിസര്‍മാര്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. സേനയ്ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ ശത്രു വിഭാഗങ്ങള്‍ പ്രചരിപ്പിക്കുന്ന അടിസ്ഥാനരഹിത ആരോപണങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും ജനറല്‍ റാവത്ത് മുന്നറിയിപ്പു നല്‍കി.

Advertisement