കാശ്മീരില്‍ ആറ് തീവ്രവാദികളെ സംയുക്തസേന ഏറ്റുമുട്ടലില്‍ വധിച്ചു
national news
കാശ്മീരില്‍ ആറ് തീവ്രവാദികളെ സംയുക്തസേന ഏറ്റുമുട്ടലില്‍ വധിച്ചു
ന്യൂസ് ഡെസ്‌ക്
Friday, 23rd November 2018, 12:16 pm

ആനന്ത്‌നാഗ്: ജമ്മു കശ്മീരിലെ അനന്ത്‌നാഗില്‍ തീവ്രവാദികളും സുരക്ഷാ സേനയും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ ആറ് തീവ്രവാദികളെ വധിച്ചു. തീവ്രവാദികളില്‍ നിന്ന് ഇന്‍സാസ് റൈഫിള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കണ്ടെടുത്തു. ശ്രീനഗറില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെ ബിജ്‌ഭേരയിലെ സെഖിപോര മേഖലയില്‍ ആയിരുന്നു ഏറ്റുമുട്ടല്‍.

ഇന്ത്യന്‍ സൈന്യത്തിലെ രാഷ്ട്രിയ റൈഫിള്‍സ് മൂന്നും കശ്മീര്‍ പൊലീസും സംയുക്തമായാണ് ഓപ്പറേഷന്‍ നടത്തിയത്. തീവ്രവാദികള്‍ മേഖലയില്‍ ഒളിച്ചിരിപ്പുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് സംയുക്തസേന തെരച്ചില്‍ ആരംഭിച്ചത്.

കഴിഞ്ഞ ഏതാനും മാസങ്ങളിലായി നിരവധി നുഴഞ്ഞ് കയറ്റങ്ങളാണ് താഴ്‌വാരയില്‍ നടക്കുന്നത്. വ്യാഴാഴ്ച കുല്‍ഗാം ജില്ലയിലുണ്ടായ വെടിവെയ്പ്പില്‍ ഒരു സിവിയലിന് പരുവേറ്റിരുന്നു. ഖുദ് വാനിയിലെ സൈനിക ക്യാംപിന് നേരേയും തീവ്രവാദികള്‍ ആക്രമണം നടത്തിയിരുന്നു.

ഷോപ്പിയാന്‍ ജില്ലയിലെ നാദിഗാം ഗ്രാമത്തില്‍ നടന്നഏറ്റുമുട്ടലില്‍ നാല് തീവ്രവാദികളെ നേരത്തെ ഇന്ത്യന്‍ സേന വധിച്ചിരുന്നു.