എഡിറ്റര്‍
എഡിറ്റര്‍
വലിയ താരങ്ങളോടൊത്ത് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതാണ് ഭാഗ്യം: അര്‍ജുന്‍ കപൂര്‍
എഡിറ്റര്‍
Monday 17th June 2013 1:11pm

arjun

വലിയ വലിയ താരങ്ങളോടൊന്നിച്ച് പ്രവര്‍ത്തിക്കാന്‍ സാധിച്ചതാണ് തന്റെ ഭാഗ്യമെന്ന് ബോളിവുഡ് താരം അര്‍ജുന്‍ കപൂര്‍.

ബോളിവുഡില്‍ രണ്ട് വര്‍ഷം തികയുമ്പോഴേക്കും രണ്ട് ചിത്രങ്ങളില്‍ താരം വേഷമിട്ടിട്ടുണ്ട്. പ്രിയങ്കാ ചോപ്രയ്ക്കും ദീപിക പദുക്കോണിനും ഒപ്പമുള്ള തന്റെ അനുഭവം മികച്ചതായിരുന്നെന്നും താരം പറയുന്നു.

Ads By Google

എനിയ്‌ക്കൊപ്പം ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച പല താരങ്ങള്‍ക്കും ലഭിക്കാത്തത്ര ഭാഗ്യം എനിയ്ക്ക് ലഭിച്ചിട്ടുണ്ട്. പരിണീതി , സൊനാക്ഷി, ദീപിക, പ്രിയങ്ക തുടങ്ങിയവരോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞു.

അനുഷ്‌ക, കരീന കപൂര്‍, കത്രീന തുടങ്ങിയ താരങ്ങളോടൊപ്പം അഭിനയിക്കണമെന്ന് ആഗ്രഹമുണ്ട്. ചെറുപ്പത്തില്‍ കരീനയ്‌ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്.

നല്ല തിരക്കഥയ്‌ക്കൊപ്പവും നല്ല സംവിധായകര്‍ക്കൊപ്പവും പ്രവര്‍ത്തിക്കണമെന്നാണ് ആഗ്രഹം- അര്‍ജുന്‍ പറഞ്ഞു.

Advertisement