സ്ഥാനാര്‍ത്ഥികളായി അര്‍ജുന്‍ അശോകനും, മാമുകോയയും ജോണി ആന്റണിയും; വൈറലായി 'മെമ്പര്‍ രമേശന്‍ 9-ാംവാര്‍ഡ്' പുതിയ പോസ്റ്ററുകള്‍
Malayalam Cinema
സ്ഥാനാര്‍ത്ഥികളായി അര്‍ജുന്‍ അശോകനും, മാമുകോയയും ജോണി ആന്റണിയും; വൈറലായി 'മെമ്പര്‍ രമേശന്‍ 9-ാംവാര്‍ഡ്' പുതിയ പോസ്റ്ററുകള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 30th November 2020, 8:48 pm

കൊച്ചി: സംസ്ഥാനത്ത് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ കൊടുമ്പിരി കൊണ്ടിരിക്കെയാണ് രണ്ട് സ്ഥാനാര്‍ത്ഥികളുടെ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

നടനും സംവിധായകനുമായ ജോണി ആന്റണിയുടെയും മാമുകോയയുടെയും അര്‍ജുന്‍ അശോകന്റെതുമായിരുന്നു ആ പോസ്റ്ററുകള്‍. തങ്ങളുടെ പുതിയ ചിത്രമായ മെമ്പര്‍ രമേശന്‍ 9-ാംവാര്‍ഡ് എന്ന ചിത്രത്തിന്റെ പോസ്റ്ററുകളാണ് ഇത്.

ബോബന്‍&മോളി എന്റര്‍റ്റൈന്‍മെന്റ്‌സിന്റെ ബാനറില്‍ നവാഗതരായ ആന്റോ ജോസ് പെരേര-എബി ട്രീസ പോള്‍ എന്നിവര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രത്തില്‍ ചെമ്പന്‍ വിനോദ്,ഇന്ദ്രന്‍സ്,മാമുക്കോയ,സാബുമോന്‍,ശബരീഷ് വര്‍മ്മ, രണ്‍ജി പണിക്കര്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അര്‍ജുന്‍ അശോകന്‍,സാബുമോന്‍,ജോണി ആന്റണി,സാജു കൊടിയന്‍,മാമുക്കോയ തുടങ്ങിയവരുടെ രസകരമായ തലക്കെട്ടുകളോടു കൂടിയ പോസ്റ്ററുകളാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്.

എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍: ജോഷി തോമസ് പള്ളിക്കല്‍. ഛായഗ്രാഹകന്‍: എല്‍ദോ ഐസക്ക്, സംഗീതം: കൈലാസ് മേനോന്‍ എഡിറ്റിങ്ങ്: ദീപു ജോസഫ്, ക്രിയേറ്റീവ് അഡ്മിനിസ്‌ട്രേറ്റര്‍: ഗോകുല്‍നാഥ്.ജി.

കോസ്റ്റ്യൂം: മെല്‍വി, ആര്‍ട്ട്: പ്രദീപ്.എം.വി, മേക്കപ്പ്: പ്രദീപ് ഗോപാലകൃഷ്ണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: സുനില്‍ കാര്യാട്ടുക്കര, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജോബ് ജോര്‍ജ്ജ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Arjun Ashokan, Mamukoya and Johnny Antony are the candidates; ‘Member Rameshan 9th Ward’ New Posters Go Viral