എഡിറ്റര്‍
എഡിറ്റര്‍
ആരിയ ഓട്ടോമാറ്റിക് വരുന്നു
എഡിറ്റര്‍
Saturday 9th March 2013 10:37am

ക്രോസ് ഓവറായ ആരിയയുടെ ഓട്ടോമാറ്റിക് വകഭേദത്തെ ജനീവ മോട്ടോര്‍ ഷോയില്‍ ടാറ്റ മോട്ടോഴ്‌സ് അവതരിപ്പിച്ചു.

Ads By Google

റീ ട്യൂണ്‍ ചെയ്ത് കരുത്തുകൂട്ടിയ എന്‍ജിനാണ് ഓട്ടോമാറ്റിക് ആരിയയ്ക്കു ഉപയോഗിക്കുന്നത്. സൌന്ദര്യപരമായ മെച്ചപ്പെടുത്തലുകളും ഇതിനുണ്ട്.

ഡ്യുവല്‍ ടോണ്‍ പെയിന്റ് , ഡേ ടൈം റണ്ണിങ് ലൈറ്റുകള്‍ , കറുപ്പഴകുള്ള ഹെഡ് ലാംപുകള്‍ , ക്ലിയര്‍ ലെന്‍സ് ടെയില്‍ ലാംപുകള്‍ , 19 ഇഞ്ച് അലോയ് വീലുകള്‍ , ലെതര്‍ സീറ്റുകള്‍ എന്നിവ ആരിയയുടെ ഭംഗി കൂട്ടുന്നു.

റീ ട്യൂണ്‍ ചെയ്ത 2.2 ലീറ്റര്‍ ഡൈകോര്‍ ഡീസല്‍ എന്‍ജിന്‍ 158 ബിഎച്ച്പി ( മുമ്പ് 138 ബിഎച്ച്പി ) കരുത്ത് നല്‍കും. പരമാവധി ടോര്‍ക്ക് 80 എന്‍എം വര്‍ധിച്ച് 400 എന്‍എം ആയി.

ജനറല്‍ മോട്ടോഴ്‌സില്‍ നിന്നു കടം കൊണ്ട ആറു സ്പീഡ് ഓട്ടോമാറ്റിക് ഗീയര്‍ ബോക്‌സാണ് ടാറ്റയുടെ ആദ്യ ഓട്ടോമാറ്റിക് മോഡലിന് ഉപയോഗിക്കുന്നത്.

നാലു വീല്‍ െ്രെഡവാണിതിന്. ഈ വര്‍ഷം അവസാനത്തോടെ ഓട്ടോമാറ്റിക് ആരിയ വില്‍പ്പനയ്‌ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

Autobeatz

Advertisement