എഡിറ്റര്‍
എഡിറ്റര്‍
അര്‍ജന്റീനയില്ലാത്ത ലോകകപ്പിലേക്കോ ?; പെറുവിനോട് സമനില ഏറ്റുവാങ്ങി യോഗ്യത സാധ്യതകള്‍ തല്ലിക്കെടുത്തി മെസിയും സംഘവും
എഡിറ്റര്‍
Friday 6th October 2017 7:58am

ബ്യൂണസ് ഐറിസ്: അര്‍ജന്റീനയുടെ 2018 ലോകകപ്പ് മോഹങ്ങള്‍ക്ക് കനത്ത തിരിച്ചടി. പെറുവിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരം ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞതോടെ ലാറ്റിനമേരിക്കന്‍ വമ്പന്മാരുടെ മുഴുവന്‍ പ്രതീക്ഷയും അസ്തമിച്ചിരിക്കുകയാണ്.

യോഗ്യത മത്സരങ്ങള്‍ ഒരു റൗണ്ട് കൂടി ബാക്കി നില്‍ക്കെയാണ് അര്‍ജന്റീനയുടെ സമനില. ഇതോടെ പോയന്റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ് നീലപ്പട.

ചൊവ്വാഴ്ച്ച നടക്കുന്ന അടുത്ത മത്സരത്തില്‍ ജയിക്കാന്‍ സാധിച്ചില്ലെങ്കില്‍ കോടിക്കണക്കിന് ആരാധകരുടെ മോഹങ്ങള്‍ അസ്തമിക്കുമെന്നുറപ്പാണ്. അങ്ങനെയെങ്കില്‍ 1970 ന് ശേഷം അര്‍ജന്റീനയില്ലാതെ ലോകകപ്പിന് പന്തുരുളും. അര്‍ജന്റീനിയന്‍ ഫുട്‌ബോളിലെ ഏറ്റവും വലിയ ദുരന്തമായിരിക്കും അത്.

അടുത്ത വര്‍ഷം നടക്കുന്ന റഷ്യന്‍ ലോകകപ്പിലേക്ക് ആദ്യ നാല് ടീമുകള്‍ യോഗ്യത നേടുമ്പോള്‍ അഞ്ചാം സ്ഥാനത്തുള്ളവര്‍ക്ക് പ്ലേ ഓഫ് കളിക്കേണ്ടി വരും. നിലവില്‍ ആറാം സ്ഥാനത്താണ് മെസിയും സംഘവും.

Advertisement