ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
kERALA NEWS
ഏറ്റുമാനൂരില്‍ അര്‍ജന്റീന ആരാധകനെ കാണാനില്ല; ആത്മഹത്യാ കുറിപ്പ് കണ്ടെത്തി
ന്യൂസ് ഡെസ്‌ക്
Friday 22nd June 2018 12:36pm

ഏറ്റുമാനൂര്‍: ഏറ്റുമാനൂരില്‍ നിന്നും അര്‍ജന്റീനന്‍ ആരാധകനെ കാണാതായി. ഏറ്റുമാനൂര്‍ കൊറ്റത്തില്‍ ബിനുവിനെയാണ് കാണാതായത്. റഷ്യന്‍ ലോകകപ്പില്‍ ക്രൊയേഷ്യയോട് തോല്‍വി ഏറ്റുവാങ്ങിയ മത്സരം കഴിഞ്ഞതിന് പിന്നാലെയാണ് ഇദ്ദേഹത്തെ കാണാതായിരിക്കുന്നത്. വീട്ടില്‍ നിന്നും ഇയാളുടെ ആത്മഹത്യാ കുറിപ്പ് ലഭിച്ചിട്ടുണ്ട്.


Also Read ജാര്‍ഖണ്ഡില്‍ ആക്ടിവിസ്റ്റുകളെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്തു


അര്‍ജന്റീന തോറ്റതിന് പിന്നാലെ ഇയാള്‍ കനത്ത മനോവിഷമത്തിലായിരുന്നെന്ന് കൂട്ടുകാര്‍ പറയുന്നു. തോല്‍വിക്ക് പിന്നാലെ ഇയാള്‍ ബഹളം വെക്കുകയും അസ്വസ്ഥനാവുകയും ചെയ്തിരുന്നെന്നും ഇവര്‍ പറയുന്നു. ഇയാള്‍ക്കായി മീനച്ചിലാറില്‍ ഉള്‍പ്പെടെ തിരച്ചില്‍ ആരംഭിച്ചതായി കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്നലെ ക്രൊയേഷ്യയ്‌ക്കെതിരെ എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു അര്‍ജ്ജന്റീനയുടെ ദയനീയ പരാജയം.

Advertisement