ആര്‍ക്കൈവ്സ് മാനേജ്മെന്റില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ്
ന്യൂസ് ഡെസ്‌ക്

സ്‌കൂള്‍ ഓഫ് ആര്‍ക്കൈവല്‍ സ്റ്റഡീസ് ന്യൂദല്‍ഹി ഫെബ്രുവരി മൂന്നുമുതല്‍ മാര്‍ച്ച് ആറുവരെ നടത്തുന്ന ആര്‍ക്കൈവ്‌സ് മാനേജ്‌മെന്റിലെ ഹ്രസ്വകാല സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷിക്കാം.

രേഖകളുടെ ശേഖരണം, ചിട്ടപ്പെടുത്തല്‍, പരിപാലനം, വീണ്ടെടുക്കല്‍ എന്നിവയെക്കുറിച്ചുള്ള അവബോധം നല്‍കലാണ് പ്രോഗ്രാമിന്റെ ലക്ഷ്യം. പ്രൈവറ്റ്, സ്‌പോണ്‍സേഡ് വിഭാഗങ്ങളില്‍ പ്രവേശനം നല്‍കും.

ഏതെങ്കിലും വിഷയത്തിലെ (ഹ്യുമാനിറ്റീസ് അഭികാമ്യം) അംഗീകൃതബിരുദമാണ് അടിസ്ഥാനയോഗ്യത. പ്രൈവറ്റ് അപേക്ഷകര്‍ 30-ഉം സ്‌പോണ്‍സേഡ് അപേക്ഷകര്‍ 50-ഉം വയസ്സില്‍ താഴെയുള്ളവരാവണം. സംവരണവിഭാഗക്കാര്‍ക്ക് നിയമാനുസൃത ഇളവ്.

അപേക്ഷാമാതൃക http://nationalarchives.nic.in se ‘Whats New’ ലിങ്കിലുള്ള വിജ്ഞാപനത്തില്‍ ലഭ്യമാണ്. സ്‌പോണ്‍സേഡ് വിഭാഗം അപേക്ഷകര്‍ പ്രത്യേകം അപേക്ഷ നല്‍കണം. 300 രൂപ പ്രവേശനസമയത്ത് അടയ്ക്കണം.