കല്യാണ വീട്ടില്‍ 'മണാസുണോ' പാടി പിഷാരടി; 'അര്‍ച്ചന 31 നോട്ട്ഔട്ടി'ലെ പുതിയ ഗാനം പുറത്ത്
Film News
കല്യാണ വീട്ടില്‍ 'മണാസുണോ' പാടി പിഷാരടി; 'അര്‍ച്ചന 31 നോട്ട്ഔട്ടി'ലെ പുതിയ ഗാനം പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 29th January 2022, 6:10 pm

ഐശ്വര്യ ലക്ഷ്മി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘അര്‍ച്ചന 31 നോട്ട്ഔട്ട്’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്ത്. രമേശ് പിഷാരടി പാടിയ ‘മണാസുണോ’ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്ത് വന്നിരിക്കുന്നത്.

സ്റ്റുഡിയോയിലെ പാട്ട് പാടുന്ന രംഗങ്ങള്‍ക്കൊപ്പം ചിത്രത്തിലെ ഗാനപശ്ചാത്തലങ്ങളും വീഡിയോയിലുണ്ട്. കല്യാണ വീടിന്റെ പ്രതീതി ജനിപ്പിക്കുന്ന അന്തരീക്ഷത്തിലാണ് ഗാനം ഷൂട്ട് ചെയ്തിരിക്കുന്നത്.

നേരത്തെ പുറത്തിറങ്ങിയ ‘മാനത്തെ ചെമ്പരുന്തേ’ എന്ന ഗാനവും ശ്രദ്ധ നേടിയിരുന്നു. രമേഷ് പിഷാരടിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ‘അര്‍ച്ചന 31 നോട്ട് ഔട്ട്’ തിയറ്ററുകളില്‍ തന്നെയാണ് റിലീസ് ചെയ്യുക.

സ്‌കൂള്‍ ടീച്ചറായിട്ടാണ് ഐശ്വര്യ ചിത്രത്തിലെത്തുന്നത്. നവാഗതനായ അഖില്‍ അനില്‍കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അഖില്‍ അനില്‍കുമാര്‍, അജയ് വിജയന്‍, വിവേക് ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവുമെഴുതുന്നത്.

മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസിന്റെ ബാനറില്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയുടെ ഛായാഗ്രഹണം ജോയല്‍ ജോജിയാണ് നിര്‍വഹിക്കുന്നത്.

ലൈന്‍ പ്രൊഡ്യൂസര്‍- ബിനീഷ് ചന്ദ്രന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സബീര്‍ മലവെട്ടത്ത്, എഡിറ്റിംങ്ങ്- മുഹ്സിന്‍ പിഎം, സംഗീതം- രജത്ത് പ്രകാശ്, മാത്തന്‍, കല- രാജേഷ് പി വേലായുധന്‍, വസ്ത്രലങ്കാരം- സമീറ സനീഷ്, മേക്കപ്പ്- റോണക്സ് സേവ്യര്‍, അസോസിയേറ്റ് ഡയറക്ടര്‍- സമന്ത്യക് പ്രദീപ്, സൗണ്ട്- വിഷ്ണു പിസി, അരുണ്‍ എസ് മണി, പരസ്യകല- ഓള്‍ഡ് മോങ്ക്സ്,ഗാനങ്ങള്‍-സൈന, വാര്‍ത്ത പ്രചരണം- എഎസ് ദിനേശ്.


Content Highlight: ARCHANA 31 NEW SONG OUT