പഞ്ചാബ് പിടിക്കാന്‍ തുനിഞ്ഞിറങ്ങി ആം ആദ്മി; അധികാരത്തിലെത്തിയാല്‍ വൈദ്യുതി സൗജന്യമെന്ന് അരവിന്ദ് കെജ്‌രിവാള്‍
national news
പഞ്ചാബ് പിടിക്കാന്‍ തുനിഞ്ഞിറങ്ങി ആം ആദ്മി; അധികാരത്തിലെത്തിയാല്‍ വൈദ്യുതി സൗജന്യമെന്ന് അരവിന്ദ് കെജ്‌രിവാള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 28th June 2021, 7:41 pm

ന്യൂദല്‍ഹി: പഞ്ചാബില്‍ അധികാരത്തിലെത്തിയാല്‍ എല്ലാ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും 200 യൂണിറ്റ് വൈദ്യുതി സൗജന്യമാക്കുമെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.

വൈദ്യുതി ബില്‍ കൂടുന്നത് ഓരോ വീട്ടിലേയും സ്ത്രീകള്‍ക്കാണ് ഭാരമാകുന്നതെന്നും പഞ്ചാബിലെ എല്ലാ സ്ത്രീകളും ഇതില്‍ അസംതൃപ്തരാണെന്നും കെജ്‌രിവാള്‍ പറഞ്ഞു. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കെജ്‌രിവാളിന്റെ നീക്കം.

പഞ്ചാബ് സന്ദര്‍ശനത്തിന്റെ ഭാഗമായി ചൊവ്വാഴ്ച തന്നെ കെജ്‌രിവാള്‍ ചണ്ഡീഗഡിലെത്തുമെന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ നല്‍കുന്ന വിവരം.
ആം ആദ്മിയുടെ പ്രവര്‍ത്തനം കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് പാര്‍ട്ടി നേതൃത്വത്തിന്റെ ശ്രമങ്ങള്‍.

ഗുജറാത്തിലും പഞ്ചാബിലും അടുത്ത വര്‍ഷമാണ് തെരഞ്ഞെടുപ്പ്.

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പഞ്ചാബില്‍ സിഖ് മതവിഭാഗത്തില്‍ നിന്നൊരാളെയായിരിക്കും മത്സരിപ്പിക്കുകയെന്ന് കെജ്‌രിവാള്‍ നേരത്തെ പറഞ്ഞിരുന്നു.

മൂന്ന് മാസത്തിനുള്ളില്‍ കെജ്‌രിവാള്‍ പഞ്ചാബില്‍ നടത്തുന്ന മൂന്നാമത്തെ സന്ദര്‍ശനമാണിത്.

കഴിഞ്ഞമാസത്തെ അവസാന സന്ദര്‍ശന വേളയില്‍, അമരീന്ദര്‍ സിംഗിന്റെ നേതൃത്വത്തിലുള്ള പഞ്ചാബ് സര്‍ക്കാരിനെതിരെ കെജ്‌രിവാള്‍ രംഗത്തെത്തിയിരുന്നു.

തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കുന്നില്ലെന്നും ജനങ്ങളെ വഞ്ചിച്ചുവെന്നും കെജ്‌രിവാള്‍ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Aravind Kejriwal promises free electricity in Punjab if AAP wins assembly poll