മന്‍മോഹന്‍ സിങ്ങിനെ പോലെ വിദ്യാഭ്യാസമുള്ള പ്രധാനമന്ത്രിയെ രാജ്യം കൊതിക്കുന്നുവെന്ന് അരവിന്ദ് കെജ്‌രിവാള്‍
National
മന്‍മോഹന്‍ സിങ്ങിനെ പോലെ വിദ്യാഭ്യാസമുള്ള പ്രധാനമന്ത്രിയെ രാജ്യം കൊതിക്കുന്നുവെന്ന് അരവിന്ദ് കെജ്‌രിവാള്‍
ന്യൂസ് ഡെസ്‌ക്
Thursday, 31st May 2018, 5:23 pm

ന്യൂദല്‍ഹി: മന്‍മോഹനെ സിങ്ങിനെ പുകഴ്ത്തി കൊണ്ട് ദല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍.

മന്‍മോഹന്‍ സിങ്ങിനെ പോലെ വിദ്യാഭ്യാസമുള്ള പ്രധാനമന്ത്രിയ്ക്കായി രാജ്യം ഇപ്പോള്‍ ആഗ്രഹിക്കുന്നുവെന്നാണ് കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തത്. നേരത്തെ രൂപയുടെ മൂല്യം ഇടിയുന്നത് നിക്ഷേപകരെ പ്രതികൂലമായി ബാധിക്കുന്നതിനെതിരേയും കെജ്‌രിവാള്‍ രംഗത്ത് വന്നിരുന്നു.

ഇതാദ്യമായാണ് കെജ്‌രിവാള്‍ മന്‍മോഹന്‍ സിങ്ങിനെ പ്രശംസിച്ച് രംഗത്ത് വരുന്നതത്. മുന്‍പ് ഇന്ത്യന്‍ പ്രധാന മന്ത്രിയും ഓക്‌സ്‌ഫോര്‍ഡ് മുന്‍ ഗവേഷകനുമായ മന്‍മോഹന്‍ സിങ്ങിനെ കെജ്‌രിവാള്‍ ധൃതരാഷ്ട്രരോട് ഉപമിച്ചിരുന്നു. 2015 ദല്‍ഹി അസംബ്ലിയിലും കെജ്‌രിവാള്‍ മന്‍മോഹന്‍ സിങ്ങിനെ വിമര്‍ശിച്ചിരുന്നു, കോണ്‍ഗ്രസ്സിലെ കിരണ്‍ ബേദി എന്നാണ് അന്ന് കെജ്‌രിവാള്‍ മന്‍മോഹന്‍ സിങ്ങിനെ പറ്റി പറഞ്ഞത്.

വരാന്‍ പോകുന്ന ലോക്‌സഭ തെരെഞ്ഞുടുപ്പില്‍ പ്രതിപക്ഷ കക്ഷികളെ എല്ലാം കൂടെ ചേര്‍ക്കാനുള്ള കോണ്‍ഗ്രസ്സിന്റെ ശ്രമങ്ങള്‍ക്കിടെയാണ്, മന്‍മോഹന്‍ സിങ്ങിനെ പുകഴ്ത്തി കൊണ്ട് കെജ്‌രിവാള്‍ രംഗത്തെത്തിയിട്ടുള്ളത്.