'ഇത് എന്തൊരു മനുഷ്യനാണ്'; പിണറായി വിജയനെ പുകഴ്ത്തി എ.ആര്‍ മുരുകദോസ്
kERALA NEWS
'ഇത് എന്തൊരു മനുഷ്യനാണ്'; പിണറായി വിജയനെ പുകഴ്ത്തി എ.ആര്‍ മുരുകദോസ്
ന്യൂസ് ഡെസ്‌ക്
Thursday, 14th November 2019, 9:41 pm

കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി സംവിധായകന്‍ എ.ആര്‍ മുരുകദോസ്. ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് മുരുകദോസിന്റെ പ്രതികരണം.

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാനെത്തിയ ഭിന്നശേഷിക്കാരനായ യുവാവും മുഖ്യമന്ത്രിയും ഒരുമിച്ച് സമയം ചെലവഴിച്ചതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കേരളത്തില്‍ മാത്രമല്ല അയല്‍സംസ്ഥാനങ്ങളിലും ഈ ചിത്രങ്ങള്‍ ശ്രദ്ധയാകര്‍ഷിച്ചതിനെ തുടര്‍ന്ന് അഭിനന്ദന പ്രവാഹമാണ് മുഖ്യമന്ത്രിക്കും യുവാവിനും ലഭിച്ചത്. നിരവധി പ്രമുഖരാണ് ഇരുവരെയും അഭിനന്ദിച്ചത്. ഇതിലൊരാളായിരിക്കുകയാണ് സംവിധായകന്‍ എ.ആര്‍ മുരുകദോസ്.

 

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മുഖ്യമന്ത്രിയുടെയും യുവാവിന്റെയും ചിത്രം പങ്കുവെച്ച് ഇത് എന്തൊരു മനുഷ്യനാണ് എന്നര്‍ത്ഥം വരുന്ന what a man എന്നാണ് മുരുകദോസ് വിശേഷിപ്പിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ