എഡിറ്റര്‍
എഡിറ്റര്‍
സുനിയെ പരിചയമുണ്ട്; സുനിയുമായി ഫോണില്‍ സംസാരിച്ചത് ദിലീപിന്റെ നിര്‍ദേശ പ്രകാരമെന്നും അപ്പുണ്ണി
എഡിറ്റര്‍
Tuesday 1st August 2017 9:14am

കൊച്ചി: നടന്‍ ദിലീപിന് സുനിയെ നേരത്തെ തന്നെ അറിയാമായിരുന്നു എന്ന് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി. ദിലീപിന്റെ നിര്‍ദേശ പ്രകാരമാണ് പള്‍സര്‍ സുനിയുമായി ഫോണില്‍ സംസാരിച്ചതെന്നും അപ്പുണ്ണി പൊലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നു.

സുനി ജയിലില്‍ നിന്നും തന്റെ ഫോണിലേക്കാണ് വിളിച്ചത്. താനാണ് ആദ്യം സുനിയുമായി സംസാരിച്ചത്. പിന്നീട് ഫോണ്‍ ദിലീപിനു കൈമാറി. ദിലീപ് നിര്‍ദേശിച്ച പ്രകാരമാണ് സുനിയെ പരിചയമില്ലെന്ന തരത്തില്‍ ഫോണില്‍ സംസാരിച്ചതെന്നും ഈ സമയത്ത് ദിലീപ് തന്റെ അടുത്തുതന്നെയുണ്ടായിരുന്നെന്നും അപ്പുണ്ണി വ്യക്തമാക്കി.


Also Read: വിചാരണ തടവുകാരന്റെ സുരക്ഷ ആരുടെ ഉത്തരവാദിത്തമാണ്? മഅ്ദനി കേസില്‍ ജഡ്ജിമാരെ ഉത്തരംമുട്ടിച്ച് പ്രശാന്ത് ഭൂഷണ്‍


സുനി ജയിലില്‍ നിന്നും ദിലീപിന് അയച്ച കത്തിനെക്കുറിച്ചും അതിലെ ഉള്ളടക്കത്തെക്കുറിച്ചും തനിക്ക് അറിയാമായിരുന്നു. എന്നാല്‍ നടിയെ ആക്രമിക്കുന്ന സംഭവവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തനിക്ക് അറിയില്ലെന്നും ദിലീപും സുനിയും തമ്മിലുള്ള ബന്ധം എന്താണെന്ന് അറിയില്ലെന്നും അപ്പുണ്ണി പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ചയാണ് അപ്പുണ്ണി പൊലീസിനു മുമ്പാകെ ചോദ്യം ചെയ്യലിനു ഹാജരായത്. കേസില്‍ ദിലീപ് അറസ്റ്റിലായതിനു പിന്നാലെ അപ്പുണ്ണി ഒളിവില്‍ കഴിയുകയായിരുന്നു. തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യത്തിന് കോടതിയെ സമീപിച്ചെങ്കിലും കോടതി ഈ അപേക്ഷ തള്ളുകയും ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ നിര്‍ദേശിക്കുകയുമായിരുന്നു.

Advertisement