എഡിറ്റര്‍
എഡിറ്റര്‍
റെറ്റിന ഡിസ്‌പ്ലേയുമായി ആപ്പിളിന്റെ മാക്ബുക്ക് പ്രോ ലാപ്‌ടോപ് വിപണിയില്‍!
എഡിറ്റര്‍
Wednesday 24th October 2012 10:02am

ന്യൂദല്‍ഹി: റെറ്റിന ഡിസ്‌പ്ലേയുമായി ആപ്പിളിന്റെ പുതിയ ലാപ്‌ടോപ് വിപണിയിലേക്ക്. ആപ്പിളിന്റെ 13 ഇഞ്ച് മാക്ബുക്ക് പ്രോ ലാപ്‌ടോപ് ആണ് റെറ്റിന ഡിസ്‌പ്ലേയുമായി എത്തുന്നത്.

മുന്‍ ലാപ്‌ടോപുകളേക്കാള്‍ നാലിരട്ടി റെസല്യൂഷനുമായാണ് പുതിയ മാക്ബുക്ക് പ്രോ യെ ആപ്പിള്‍ രംഗത്തെത്തിക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പ് ആപ്പിള്‍ പുറത്തിറക്കിയ 15 ഇഞ്ച് മാക്ബുക്ക് പ്രോയുടെ പിന്‍തലമുറക്കാരനാണ് പുതിയ ലാപ്‌ടോപ്.

Ads By Google

കാലിഫോര്‍ണിയയിലെ സാന്‍ജോസില്‍ ഐപാഡ് മിനി അവതരിപ്പിച്ച ചടങ്ങിലാണ് പുതിയ മാക്ബുക്ക് പ്രോ ആപ്പിള്‍ ലോകത്തിന് പരിചയപ്പെടുത്തിയത്. 114,900 രൂപയാണ് വില. 2.5 ജിഗാഹെര്‍ട്‌സ് ഡ്യൂവല്‍ കോര്‍ ഇന്റല്‍ ഐ 5 പ്രോസസര്‍ 3.1 ജിഗാഹെര്‍ട്‌സ് വേഗതയുള്ള ടര്‍ബോ ബൂസ്റ്റ് സൗകര്യത്തോടെയാണ് എത്തുന്നത്.

ഇന്റല്‍ എച്ച്ഡി ഗ്രാഫിക്‌സ് 4000, 8 ജിബി മെമ്മറി കൂടാതെ 128 ജിബി എസ്എസ്ഡി സ്റ്റോറേജുമുണ്ട്. 720പി ഫേസ്‌ടൈം എച്ച്ഡി കാമറ, ബ്ലൂടൂത്ത് 4.0 വയര്‍ലെസ് ടെക്‌നോളജി തുടങ്ങി നിരവധി പ്രത്യേകതകളുമുണ്ട്. ഇതില്‍ പ്രത്യക്ഷപ്പെടുന്ന ടെക്സ്റ്റും ഗ്രാഫിക്‌സും വളരെ ഷാര്‍പ്പ് ആയിരിക്കും.

ചെറിയ പിക്‌സലുകളെ നഗ്‌നനേത്രങ്ങള്‍ കൊണ്ട് തിരിച്ചറിയാനും സാധിക്കില്ല. തുടങ്ങിയവ മാക് ഉത്പന്നങ്ങളില്‍ മാക്ബുക്ക് പ്രോ യുടെ മാത്രം പ്രത്യേകതയാണ്.

Advertisement