എഡിറ്റര്‍
എഡിറ്റര്‍
പുതിയ മാറ്റങ്ങളോടെ ആപ്പിള്‍ ഐ.ഒ.എസ് 7
എഡിറ്റര്‍
Friday 14th June 2013 12:36pm

apple-i-phone-7

സാന്‍ഫ്രാന്‍സിസ്‌ക്കോയില്‍ നടന്ന വാര്‍ഷിക വികസന സമ്മേളനത്തില്‍ ആപ്പിളിന്റെ പുതിയ  ഓപ്പറേറ്റിങ് സിസ്റ്റത്തിന് തുടക്കമായി.
Ads By Google

ഐ.ഒ.എസ് 7 എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്.  ഐ ഫോണ്‍ ഇറങ്ങിയതിന് ശേഷമുള്ള ഏറ്റവും വലിയ ഐ.ഒ..എസ് ഓപ്പറേറ്റിംങ് സിസ്റ്റത്തിനാണ് കമ്പനി രൂപം നല്‍കിയത്.

മുന്‍ ഐ.ഒ.എസ് ഫോണുകളില്‍ നിന്നും വ്യത്യസ്തമായി ഫോണ്‍ മോഷണം, വ്യാജ ഉപയോഗം തുടങ്ങിയവയില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിക്കുന്ന ആക്ടിവേഷന്‍ ലോക്ക്   ഫീച്ചറും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സാംസണ്‍ ഗാലക്‌സിക്കുള്ള പ്രത്യേകതയായ വലിയ ഫയലുകള്‍ കൈമാറാനുള്ള സൗകര്യം ( നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ ചിപ്പ്) ഐ.ഒ.എസ് 7 ണിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

എന്നാല്‍ ഫോണുകള്‍ കൂട്ടിമുട്ടിച്ചാണ് സാംസങ്ങില്‍ ഫയലുകള്‍ കൈമാറുന്നതെങ്കില്‍ ആപ്പിള്‍ ഫോണില്‍ എയര്‍ ഡ്രോപ്പ് ഫീച്ചര്‍ വഴി ഫയലുകള്‍ കൈമാറാന്‍ സാധിക്കും.
പുതിയ അപ്ലിക്കേഷനും, ഐക്കണും, പുതിയ രൂപവുമായി ആപ്പിള്‍ ലോകത്തെ കീഴടക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

Advertisement