Administrator
Administrator
ആപ്പിള്‍ ഫ്ളാറ്റ് തട്ടിപ്പ് അന്വേഷണം വിദേശത്തേക്ക്
Administrator
Thursday 9th June 2011 10:32am

തിരുവനന്തപുരം: ആപ്പിള്‍ ഫ്ളാറ്റ് തട്ടിപ്പ് കേസില്‍ പോലീസ് അന്വേഷണം വിദേശത്തേക്ക് വ്യാപിപ്പിക്കുന്നു. തട്ടിപ്പിനിരയായ വിദേശ മലയാളികളുടെ പരാതികള്‍ പരിശോധിക്കുന്നതിനിടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഇക്കാര്യം അറിയിച്ചത്.

ആപ്പിള്‍ എ ഡേ തട്ടിപ്പിനിരയായ 120ഓളം വിദേശ മലയാളികളുടെ പരാതി മുഖ്യമന്ത്രിയ്ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ഇവര്‍ 6ലക്ഷം രൂപ മുതല്‍ 35ലക്ഷം രൂപവരെ ഫഌറ്റിനായി നല്‍കിയിട്ടുണ്ട്.

ഇപ്പോള്‍ വിദേശത്തുള്ള ഇവര്‍ അഭിഭാഷകര്‍ മുഖേനയാണ് മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയിരിക്കുന്നത്. ഇതിനു പുറമേ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് വീഡിയോ കോണ്‍ഫറന്‍സിലൂടെയും പരാതിപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അന്വേഷണം വിദേശത്തേക്ക് വ്യാപിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ തീരുമാനം. കൂടാതെ ആപ്പിള്‍ എ ഡേ തട്ടിപ്പുമായി ബന്ധമുള്ള പലരും വിദേശരാജ്യത്തുള്ളതായി അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്.

തനിക്ക് ലഭിച്ചിട്ടുള്ള ഓരോ പരാതികളും വിശദമായി പരിശോധിച്ച് ആവശ്യമായ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. വിദേശത്ത് ചെന്ന് ഇവരില്‍ നിന്നും തെളിവ് ശേഖരിക്കാനുള്ള സൗകര്യമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
2009ല്‍ കൊച്ചിയിലെ ആപ്പിള്‍ എ ഡേയുടെ മാര്‍ക്കറ്റിങ് മാനേജര്‍ എന്ന് പരിചയപ്പെടുത്തിയ അനില്‍ ബാബു ഒരു മാസത്തോളം മസ്‌കറ്റിലെ ഹോട്ടലില്‍ ക്യാമ്പ് ചെയ്താണ് ഇടപാടുകാരെ കണ്ടെത്തിയത്. 10,80,000 രൂപക്ക് കൊച്ചിയിലെ നാനോ പ്രോജക്ടില്‍ രണ്ട് ബെഡ് റൂം ഫ്ളാറ്റ് നല്‍കാമെന്നായിരുന്നു വാഗ്ദാനം.

Advertisement